എന്തായാലും തനിക്കിതിൽ പ്രതികരണം ഇല്ല! അവാർഡ് വിവാദത്തെ കുറിച്ച് രഞ്ജിത്ത് 

ചലച്ചിത്ര പുരസ്‌കാരത്തിൽ രഞ്ജിത്ത് ഇടപെട്ട് എന്ന വിനയന്റെ വിമർശനം സോഷ്യൽ മീഡിയിൽ എല്ലാം ചർച്ച ആയ വിഷയം ആയിരുന്നു, എന്നാൽ ഈ വിഷയത്തിൽ നടനും, സംവിധായകനും  ,ചലച്ചിത്ര അക്കാദമി ചെയർമാനുമായ  രഞ്ജിത്ത് ഇതുവരെയും പ്രതികരിച്ചിരുന്നില്ല, എന്നാൽ ഇപ്പോൾ രഞ്ജിത്ത് പറയുന്നതും ചലിച്ചത്ര അവാർഡുമായി ബന്ധപ്പെട്ട ഈ വിവാദങ്ങളോടെ താൻ പ്രതികരിക്കില്ല എന്നാണ്.ഇതിൽ തനിക്കൊരു പ്രതികരണവുമില്ല  രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ ഈ പ്രശ്‌നത്തിൽ രഞ്ജിത്തിനെ പിന്തുണച്ചുകൊണ്ട് സജി ചെറിയാനും രംഗത്തു എത്തിയിരുന്നു, എന്നാൽ കഴിഞ്ഞ ദിവസം മന്ത്രിയും ഈ വിഷയത്തിൽ നിന്നും പിന്നിലേക്ക് പോയിരുന്നു, വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രം അവഗണിച്ചു എന്നും, കിട്ടിയ അവാർഡുകൾ പിൻവലിക്കാൻ ജൂറി അഗങ്ങളുടെ മേൽ അക്കാദമി ചെയർമാൻ ഇടപെട്ട് എന്നായിരുന്നു വിനയൻ പറഞ്ഞത്.

ഇതിന്റെ പേരിൽ സംവിധായകൻ വിനയൻ സാംസകാരിക മന്ത്രിക്കും, മുഖ്യമന്ത്രിക്കും പരാതി നൽകി, എന്നാൽ അങ്ങനൊരു ഇടപെടൽ പുരസ്‌കാര നിർണ്ണയത്തിൽ ഉണ്ടായിട്ടില്ല എന്ന് ചലിചിത്ര അക്കാദമി വകുപ്പ് മന്ത്രിക്ക് വിശദീകരണ റിപ്പോർട്ട് നൽകി.