പതിയെ പതിയെ വയറും ശ്വാസവും താഴ്ന്നു താഴ്ന്നു പോയി

കഴിഞ്ഞ ദിവസം ആണ് സംവിധായകൻ സിദ്ധിഖ് ഹൃദയാഘാതം മൂലം ചികിത്സയിൽ ആണെന്നുള്ള വാർത്തകൾ പുറത്ത് വന്നത്. എന്നാൽ ഇന്നലെ രാത്രിയോടെ ആണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. മലയാള സിനിമയ്ക്ക് ഇപ്പോൾ നഷ്ടങ്ങളുടെ കാലം തന്നെയാണ് എന്നതാണ് സത്യം. ഇതിൽ മറ്റൊരു നഷ്ട്ടം കൂടി ആയിരിക്കുകയാണ്. ഒരുപാട് നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ആണ് സിദ്ധിക്ക്. കൂട്ട് ചേർന്ന് സിനിമകൾ ചെയ്തപ്പോഴും സ്വന്തമായി സിനിമകൾ ചെയ്തപ്പോഴും എല്ലാം പ്രേഷകരുടെ ഇഷ്ട്ടം കുറയാതെ തന്നെ ചെയ്ത ചിത്രങ്ങൾ എല്ലാം ഹിറ്റ് ആക്കി മാറ്റാൻ സിദ്ധിഖിന് കഴിഞ്ഞു. മലയാളികൾക്ക് ഒരു തീരാ നഷ്ട്ടം കൂടിയാണ് സിദ്ധിഖിന്റെ വിയോഗം.

എന്നാൽ ഇപ്പോൾ സിദ്ധിഖിന്റെ വിയോഗം എങ്ങനെ ആണെന്നുള്ള വാർത്തകൾ ആണ് പുറത്ത് വരുന്നത്. അവസാന നിമിഷം വരെ ഭാര്യ സജിത സിദ്ധിഖിനൊപ്പം ഉണ്ടായിരുന്നു. ഒരു നിമിഷം പോലും സജിത സിദ്ധിഖിന്റെ അടുത്ത് നിന്ന് മാറാതെ ഇരിക്കുകയായിരുന്നു. സിദ്ധിഖ് അവസാനത്തെ ശ്വാസം എടുക്കുന്ന സമയം വരെയും സജിതയുടെ കൈ സിദ്ധിഖിന്റെ കൈക്കുള്ളിൽ തന്നെ ആയിരുന്നു. സിദ്ധിഖ് അപ്പോഴും സജിതയുടെ കൈ മുറുകെപ്പിടിച്ചിരുന്നു. അവസാന ശ്വാസം പോകുന്നതിന് മുൻപ് സിദ്ധിഖിന്റെ ശരീരത്തിൽ ചെറിയ വിറയൽ ഉണ്ടായിരുന്നു. പിന്നെ പതിയെ പതിയെ വയറും ശ്വാസവും താഴ്ന്ന് താഴ്ന്ന് പോകുന്നതായി ആണ് കാണുന്നത്.

അപ്പോഴും സിദ്ധിഖിന് ചുറ്റും ആളുകൾ ഉണ്ടായിരുന്നു.  എന്നാൽ ഈ രംഗം സജിതയ്ക്ക് കണ്ടുനിൽക്കാനായിള്ള. എങ്കിൽ പോലും സിദ്ധിഖിന്റെ അവസാന നിമിഷം വരെയും സജിത കൂട്ടായി തന്നെ സിദ്ധിഖിന് ഒപ്പം നിൽക്കുകയും താൻ കൂടെ തന്നെയുണ്ട് എന്ന ആശ്വാസം തന്റെ പ്രിയതമനു നൽകുകയും ആയിരുന്നു. എന്നാൽ ഈ രംഗം ചുറ്റുമുള്ളവർക്ക് നൊമ്പരം തന്നെയാണ് ഉണ്ടാക്കിയത്. ഇന്ന് വൈകിട്ട് ആണ് താരത്തിന്റെ സംസ്ക്കാര ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്.