ബോളിവുഡില്‍ ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രമായിരുന്നു ആദിപുരുഷ്.
പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയമായിരുന്നു. ആദിപുരുഷിന് പിന്നാലെ രാമായണം ആസ്പദമാക്കി മറ്റൊരു ചിത്രം കൂടി ഒരുങ്ങുകയാണ് ബോളിവുഡില്‍.
നിതേഷ് തിവാരി രാമായണ കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കെജിഎഫ് താരം യഷ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. ചിത്രത്തിന്റെ പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് ആരാധകരെ നിരാശരാക്കുന്ന റിപ്പോര്‍ട്ടാണ്.
ചിത്രത്തില്‍ നിന്ന് ആലിയ പിന്മാറിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ചിത്രത്തില്‍ സീതയുടെ വേഷത്തില്‍ ആലിയ എത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഡേയ്റ്റ് പ്രശ്നമായതിനെ തുടര്‍ന്നാണ് ആലിയ ചിത്രത്തില്‍ നിന്ന് പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തില്‍ രണ്‍ബീര്‍ ഉണ്ടാകും,
രാമന്റെ വേഷത്തിലാവും രണ്‍ബീര്‍ എത്തുക.
വന്‍ ബജറ്റിലാണ് രാമായണം എത്തുന്നത്. അതുകൊണ്ട് തന്നെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്ക് സമയമെടുക്കും. അതാണ് ചിത്രം നീണ്ടുപോകാന്‍ കാരണമെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
കന്നഡ സൂപ്പര്‍താരം യഷ് ചിത്രത്തില്‍ രാവണനായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിനു വേണ്ടിയുള്ള യഷിന്റെ ലുക്ക് ടെസ്റ്റ് നടത്തിയെന്നും അത് വിജയകരമായിരുന്നുവെന്നുമാണ് പറയുന്നത്.