നിരവധി ആരാധകരുള്ള നടൻ ആണ് രാഘവ ലോറൻസ്, ഇപ്പോൾ താരം അഭിനയിക്കുന്ന ചിത്രം ചന്ദ്രമുഖി 2 വിന്റെ പ്രീ റിലീസ് ഇവന്റിൽ പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. തന്റെ ഈവന്റ് കളർഫുൾ ആക്കുന്ന ഭിന്നശേഷിക്കാരായ ഡാൻസേഴ്സിനെ കുറിച്ച് ആണ് നടൻ പറഞ്ഞത്. എന്റെ ഭിന്നശേഷിക്കാരായ സഹോദരങ്ങൾ ഞാൻ എപ്പോളും പരുപാടി ഒരുക്കും രാഘവ ലോറൻസ് പറയുന്നു.

ഡാൻസ് അല്ലാതെ അവർക്ക് ഒരു തൊഴിൽ ചെയ്യാൻ കഴിയില്ല, അവരുടെ കുടുംബം കഴിയുന്നത് അവരെ കൊണ്ടാണ്, അവർ ഡാൻസ് കളിച്ചു സമ്പാദിക്കാനേ കഴിയൂ, അവർക്ക് അത് സാധിച്ചില്ലെങ്കിൽ അവരുടെ കുടുംബം പട്ടിണി ആകും, അതുകൊണ്ടു തന്നെ തന്നെ കൊണ്ട് പറ്റുന്ന രീതിയിൽ അവർക്ക് പ്രോഗ്രാം സെറ്റ് ചെയ്യ്തുകൊടുക്കും നടൻ പറയുന്നു,

അങ്ങനെ അവരുടെ പരിപാടികൾ എല്ലാവരും കാണുമല്ലോ, അവരുടെ ഈ പരിപാടികൾ കാണുമ്പൊൾ മറ്റുള്ളവർ പരിപാടിക്ക് അവരെ വിളിക്കുമല്ലോ, എന്റെ ഭിന്നശേഷി സഹോദരങ്ങൾക്ക് താനൊരു ഡാൻസ് സ്ക്കൂളും സെറ്റ് ചെയ്യ്തിട്ടുണ്ട്, അവർക്ക് പണം മുടക്കാൻ ഞാൻ ഉണ്ട്, മറ്റുള്ളവരോട് ഞാൻ പറയും അവർക്ക് സംഭാവന വേണ്ട അവരുടെ കാര്യം നോക്കാൻ ഞാനുണ്ട് രാഘവ ലോറൻസ് പറയുന്നു.നടൻ നായകനായ ചന്ദ്രമുഖി സെപ്റ്റംബർ 15 നെ റിലീസിനായി എത്തുകയാണ്.












