സംവിധായകൻ അജയ് ഭൂപതിയുടെ പാൻ ഇന്ത്യൻ ചിത്രം ‘ചൊവ്വാഴ്ച്ച’; റിലീസ് തിയ്യതി പുറത്തുവിട്ടു

തെലുങ്ക് ചിത്രം ‘ആർ.എക്‌സ് 100’ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച്ച’ (മംഗൾവാരം)യുടെ അനൗൺസ്മെൻ്റ് പോസ്റ്റർ റിലീസായി. മുദ്ര മീഡിയ വർക്ക്‌സ്, എ ക്രിയേറ്റീവ് വർക്ക്സ് എന്നീ ബാനറുകളിൽ സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വർമ്മ എം, അജയ് ഭൂപതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്ന ചിത്രത്തിൽ നടി പായൽ രാജ്പുത്താണ് നായിക. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ് ഭാഷകളിൽ നവംബർ 17ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു റസ്റ്റിക് ആക്ഷൻ ത്രില്ലർ എന്നാണ് സംവിധായകൻ അജയ് ഭൂപതി ‘ചൊവ്വഴ’യെ വിശേഷിപ്പിച്ചത്. “സിനിമയിലെ എല്ലാ കഥാപാത്രങ്ങളും തികച്ചും ഉന്മേഷദായകമാണ്. ആരാണ് നല്ലവൻ? ആരാണ് തിന്മ? എളുപ്പമുള്ള ഉത്തരങ്ങൾ കണ്ടെത്താനാകാത്ത വിധത്തിലാണ് ആഖ്യാനം തയ്യാറാക്കിയിരിക്കുന്നത്. പായൽ രാജ്പുത്തിന്റെ കഥാപാത്രം നിങ്ങളെ ഞെട്ടിക്കുന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണിത്. തിയറ്ററുകളിൽ ചിത്രം കാണുന്ന പ്രേക്ഷകർക്ക് മറ്റൊരു തലത്തിലുള്ള സർപ്രൈസ് അനുഭവപ്പെടും. ‘കാന്താര’ ഫെയിം അജനീഷ് ലോക്‌നാഥിന്റെ പശ്ചാത്തല സംഗീതം തന്നെയാണ് പ്രധാന ഹൈലൈറ്റ്. മുൻപ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്, ടീസർ എന്നിവയുടെ ഉള്ളടക്കം ഇതിനോടകം തന്നെ ആകാംക്ഷ ഉയർത്തിയിട്ടുണ്ട്. അജയ് ഭൂപതിയുടെതാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും.

ചിത്രത്തിൽ പായൽ രാജ്പുത്തിനെ കൂടാതെ ശ്രീതേജ്, ചൈതന്യ കൃഷ്ണ, അജയ് ഘോഷ്, ലക്ഷ്മൺ തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. ഛായാഗ്രാഹകൻ: ദാശരധി ശിവേന്ദ്ര, പ്രൊഡക്ഷൻ ഡിസൈനർ: രഘു കുൽക്കർണി, കലാസംവിധാനം: മോഹൻ തല്ലൂരി, സൗണ്ട് ഡിസൈനർ & ഓഡിയോഗ്രഫി: രാജ കൃഷ്ണൻ (ദേശീയ അവാർഡ് സ്വീകർത്താവ്), എഡിറ്റർ: മാധവ് കുമാർ ഗുല്ലപ്പള്ളി, സംഭാഷണ രചന: താജുദ്ദീൻ സയ്യിദ്, കല്യാൺ രാഘവ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സായികുമാർ യാദവില്ലി, ഫൈറ്റ് മാസ്റ്റർ: റിയൽ സതീഷ്, പൃഥ്വി, കൊറിയോഗ്രാഫർ: ഭാനു, കോസ്റ്റ്യൂം ഡിസൈനർ: മുദാസർ മുഹമ്മദ്, പിആർഒ: പി.ശിവപ്രസാദ്, പുളകം ചിന്നരായ, ഡിജിറ്റൽ മാർക്കറ്റിങ്: ട്രെൻഡി ടോളി (തനയ് സൂര്യ),ടോക്ക് സ്കൂപ്പ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Hot this week

അതൊരു 10 വയസ്സുകാരി കുട്ടിയാണ്…വെറുതെ വിടൂ!!! അഭിലാഷ് പിള്ള

മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ദേവനന്ദ. ഏറെ ആരാധകരെയാണ്...

അങ്ങനെ ഒന്നും എപ്പോഴും കാണാൻ കിട്ടുന്ന ഒന്നല്ല! നിറഞ്ഞ ചിരിയുമായി ആര്യൻ ഖാൻ, വീഡിയോ വൈറൽ

കിം​ഗ് ഖാൻ ഷാരുഖിന്റെ മകൻ എന്ന നിലയിൽ പ്രശസ്തനാണ് ആര്യൻ ഖാൻ....

ബോളിവുഡ് പോലും ഞെട്ടും! ബ്ലാക്കിൽ അതീവ സുന്ദരിയായ അഹാന, ചിത്രങ്ങൾ വൈറൽ

അച്ഛനും അമ്മയും മക്കളും അടക്കം ഒരു സെലിബ്രിറ്റി കുടുംബം ആണ് അഹാന...

മത്സരിച്ച് അഭിനയിക്കാൻ 2 പ്രതിഭകൾ; ഒരാൾ എഞ്ചിനിയർ, മറ്റൊരാൾ അരിമിൽ ഉടമ; ‘തെക്ക് വടക്ക്’ രണ്ടാമത്തെ ആമുഖ വീഡിയോ

വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന തെക്ക് വടക്ക് എന്ന സിനിമയുടെ...

ഫീൽ ​ഗുഡ് മാറ്റിവെച്ച ജിസ് ജോയ് ഇറങ്ങിയത് രണ്ടുംകൽപ്പിച്ച് തന്നെ! ബോക്സ് ഓഫീസിൽ പണം വാരി ‘തലവൻ’, 3 ദിവസത്തെ കളക്ഷൻ

ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി പ്രദർശനം തുടർന്ന് 'തലവൻ'. ആസിഫ്...

Topics

അതൊരു 10 വയസ്സുകാരി കുട്ടിയാണ്…വെറുതെ വിടൂ!!! അഭിലാഷ് പിള്ള

മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ദേവനന്ദ. ഏറെ ആരാധകരെയാണ്...

അങ്ങനെ ഒന്നും എപ്പോഴും കാണാൻ കിട്ടുന്ന ഒന്നല്ല! നിറഞ്ഞ ചിരിയുമായി ആര്യൻ ഖാൻ, വീഡിയോ വൈറൽ

കിം​ഗ് ഖാൻ ഷാരുഖിന്റെ മകൻ എന്ന നിലയിൽ പ്രശസ്തനാണ് ആര്യൻ ഖാൻ....

ബോളിവുഡ് പോലും ഞെട്ടും! ബ്ലാക്കിൽ അതീവ സുന്ദരിയായ അഹാന, ചിത്രങ്ങൾ വൈറൽ

അച്ഛനും അമ്മയും മക്കളും അടക്കം ഒരു സെലിബ്രിറ്റി കുടുംബം ആണ് അഹാന...

മത്സരിച്ച് അഭിനയിക്കാൻ 2 പ്രതിഭകൾ; ഒരാൾ എഞ്ചിനിയർ, മറ്റൊരാൾ അരിമിൽ ഉടമ; ‘തെക്ക് വടക്ക്’ രണ്ടാമത്തെ ആമുഖ വീഡിയോ

വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന തെക്ക് വടക്ക് എന്ന സിനിമയുടെ...

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു!! ഒമര്‍ ലുലുവിനെതിരെ യുവനടിയുടെ പരാതി

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവനടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു....

നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ് ഈ നേട്ടത്തിന് കാരണം!! സന്തോഷം പങ്കിട്ട് അഭിരാമി സുരേഷ്

സ്വരമാധുരി കൊണ്ട് ഏറെ ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് അഭിരാമി സുരേഷ്. പാട്ടും...

മോശം ചേഷ്ടകൾ കാണിച്ച ജാസ്മിന് വാണിംഗ് കൊടുത്ത് ബിഗ്ഗ്‌ബോസ്

ടിക്കറ്റ് റ്റു ഫിനാലെ ടാസ്കുകളാണ് ഇപ്പോൾ ഹൗസിൽ നടന്നുകൊണ്ടിരിക്കുന്നത്. ടാസ്കിനിടയിൽ നിരുത്തരവാദപരമായി...

Related Articles

Popular Categories