എനിക്ക് ദേഷ്യമേ വരാറില്ല ; സ്വഭാവത്തെക്കുറിച്ച് നദി മഹിമ നമ്പ്യാർ 

മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് ഇതര  ഭാഷകളിലെത്തി മുന്‍നിര നായികമാരായി മാറിയ നിരവധി പേര്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് യുവനടി മഹിമ നമ്പ്യാർ. രു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മഹിമ നൽകിയ മറുപടികൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണിപ്പോൾ. അഭിമുഖത്തിൽ തന്റെ സ്വഭാവത്തെ കുറിച്ചും രീതികളെ കുറിച്ചും തുറന്നു സംസാരിച്ചിരിക്കുകയാണ് മഹിമ നമ്പ്യാർ. ഒരു നടിയായാല്‍ ചില കാര്യങ്ങള്‍ തുറന്ന് പറയാന്‍ പാടില്ല എന്നുണ്ട്. വയസ്സ് വെളിപ്പെടുത്താന്‍ പാടില്ല, എല്ലാ വിഷയങ്ങളിലും പ്രതികരിക്കാന്‍ പാടില്ല എന്നൊക്കെ പറയും. എന്നാല്‍ എനിക്ക് അതിനോട് യോജിപ്പില്ല. വളരെ സത്യസന്ധമായി പെരുമാറാനാണ് എനിക്കിഷ്ടം. ഒന്നും മറച്ചു വച്ച് സംസാരിക്കാന്‍ എനിക്ക് അറിയില്ല’, അതിനെ കുറിച്ച് നെഗറ്റീവ് പറയുന്നവരും ഉണ്ട്. യഥാര്‍ത്ഥ ജീവിതത്തിലും അഭിനയിക്കുകയാണോ, ഇത്രയ്ക്കും നിഷ്‌കളങ്കത അഭിനയിക്കുന്നതാണോ എന്നൊക്കെയുള്ള കമന്റുകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. പക്ഷെ യഥാർത്ഥത്തിൽ ഞാന്‍ ഇങ്ങനെ തന്നെയാണ്. അത് എന്നെ അടുത്തറിയാവുന്നവര്‍ക്കെല്ലാം അറിയാം’, മഹിമ പറഞ്ഞു. ഒരിക്കലും ദേഷ്യം വരാത്ത വ്യക്തിയാണ് താനെന്നും മഹിമ പറഞ്ഞു. എനിക്ക് ദേഷ്യമേ വരാറില്ല. വളരെ ശാന്തമായ സ്വഭാവമാണ് എന്റേത്. എന്നെ ഒരുപാട് ശല്യപ്പെടുത്തുന്ന തരത്തിലുള്ള, വളരെ അണ്‍കംഫര്‍ട്ടബിളാകുന്ന രീതിയിലുള്ള ഒരു അവസ്ഥ ഇതുവരെ ജീവിതത്തില്‍ വന്നിട്ടില്ല. എന്നെ ചുറ്റിപ്പറ്റി, എന്നെ ഡിസ്റ്റര്‍ബ് ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടായാല്‍ ആ സ്ഥലത്ത് നിന്ന് മാറി നില്‍ക്കും. അല്ലെങ്കില്‍ ഞാൻ അവിടെ നിശബ്ദയാകും.

അതല്ലാതെ ഉച്ചത്തില്‍ സംസാരിക്കുകയോ ദേഷ്യപ്പെടുകയോ ഒന്നും ചെയ്യാറില്ലന്നും മഹിമ നമ്പ്യാർ പറഞ്ഞു. ഒരു നടി എന്നതിനപ്പുറം എല്ലാ കാര്യങ്ങളും വളരെ നിഷ്‌കളങ്കമായി തുറന്ന് സംസാരിക്കുന്ന മഹിമയുടെ രീതി തമിഴ് ആരാധകര്‍ക്ക് വളരെ ഇഷ്ടമാണ്. സന്തോഷ് സുബ്രഹ്‌മണ്യം എന്ന ചിത്രത്തില്‍ ജനീലിയ അവതരിപ്പിച്ച കഥാപാത്രം ആയിട്ടാണ് തമിഴ് ആരാധകര്‍ മഹിമയെ വിശേഷിപ്പിക്കുന്നത് റിയല്‍ ലൈഫ് ഹാസിനി എന്നാണ് ആരാധകർ മഹിമയെ വിളിക്കുന്നത്. ദിലീപ് നായകനായ കാര്യസ്ഥൻ എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന മഹിമ ഇപ്പോള്‍ തമിഴിലെ അറിയപ്പെടുന്ന നായികയാണ്. കാസര്‍കോടുകാരിയാണ് മഹിമ. പതിനഞ്ചാം വയസിലാണ് കാര്യസ്ഥനിൽ ദിലീപിന്റെ അനിയത്തി വേഷത്തിൽ മഹിമ അഭിനയിക്കുന്നത്. പിന്നീട് സാട്ടൈ എന്ന ചിത്രത്തിലൂടെ തമിഴിൽ എത്തിയ മഹിമ വളരെ പെട്ടെന്ന് തന്നെ  തമിഴ് സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു. അതിനിടെ ആർഡിഎക്സ് എന്ന ഹിറ്റ് സിനിമയിൽ നായികയായെത്തി മലയാളത്തിൽ വലിയ ജനപ്രീതി നേടിയിരിക്കുകയാണ് താരം ഇപ്പോൾ. അതിനിടെ മമ്മൂട്ടി നായകനായ മാസ്റ്റർ പീസ്, മധുര രാജ തുടങ്ങിയ സിനിമകളിലൂടെ വീണ്ടും മലയാളത്തിൽ അഭിനയിച്ചെങ്കിലും പ്രേക്ഷക ശ്രദ്ധ നേടുന്നത് ആർഡിഎക്‌സിലൂടെയാണ്. 800 ആണ് മഹിമയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് നടി ഇപ്പോൾ.