15 ദിവസത്തിനുള്ളിൽ 70 കോടി; കണ്ണൂർ സ്‌ക്വാഡിന്റെത് വിസ്മയിപ്പിക്കുന്ന നേട്ടം

മമ്മൂട്ടി നായകനായി വേഷമിട്ട പുതിയ ചിത്രം കണ്ണൂര്‍ സ്‍ക്വാഡ് കുതിപ്പ് തുടരുകയാണ്. വൻ ഹൈപ്പില്ലാതെ എത്തിയ ഒരു ചിത്രമായിട്ടും കണ്ണൂര്‍ സ്‍ക്വാഡ് പിന്നീട് വൻ വിജയമായി മാറുകയായിരുന്നു. കണ്ണൂര്‍ സ്‍ക്വാഡിന്റെ റിലീസ് കുറഞ്ഞ സ്‍ക്രീനുകളില്‍ മാത്രമായിരുന്നു. എന്നാല്‍ കേരളത്തിനു പുറത്തും നൂറിലധികം തിയറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കുന്ന കണ്ണൂര്‍ സ്‍ക്വാഡിന്റെ കളക്ഷൻ ആഗോളതലത്തില്‍ 70 കോടി കവിഞ്ഞിട്ടുണ്ട്.കേരളത്തില്‍ മാത്രം നേടിയത് 33.50 കോടി രൂപയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. ഇത്രയും നേടിയത് വെറും 15 ദിവസങ്ങളില്‍ നിന്നാണ് എന്നതിനാല്‍ വൻ വിജയമായിരിക്കുകയാണ് മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡ്. റിലീസിന് കണ്ണൂര്‍ സ്‍ക്വാഡ് 2.40 കോടി രൂപ നേടിയാണ് ബോക്സ് ഓഫീസില്‍ കുതിപ്പിന് തുടക്കമിട്ടത്. മമ്മൂട്ടി നിറഞ്ഞു നില്‍ക്കുന്ന ത്രില്ലര്‍ ചിത്രം എന്ന നിലയില്‍ കണ്ണൂര്‍ സ്‍ക്വാഡ് ആരാധകരെ ആവേശത്തിലുമാക്കുന്നു. ബോളിവുഡില്‍ നിന്ന് ജവാനും മിഷന്‍ റാണിഗഞ്ജും തമിഴില്‍ നിന്ന് ചന്ദ്രമുഖി 2 ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഉണ്ടായിട്ടും കണ്ണൂര്‍ സ്‌ക്വാഡ് ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമയായി മാറി.കണ്ണൂര്‍ സ്‌ക്വാഡ് 64,849 പൗണ്ട്  നേടി മുന്നിലെത്തിയപ്പോള്‍ തൊട്ടു പിറകെയായി ഷാരൂഖിന്റെ ജവാന് 36,736 പൗണ്ട് മാത്രമാണ് സിനിമയ്ക്ക് നേടാനായത്.മിഷന്‍ റാണിഗഞ്ജ് ‘ൂന്നാം സ്ഥാനത്തേക്ക് പിന്തളപ്പെട്ടു.36,474 പൗണ്ടുമാണ് ആണ് നേടിയത്.കണ്ണൂര്‍ സ്‌ക്വാഡ് ഇതുവരെ 1,58,594 പൗണ്ട് (1.6 കോടി രൂപ) നേടിയെന്നതും എടുത്തു പറയേണ്ട കാര്യമാണ്. സംവിധായകനായി റോബി വര്‍ഗീസ് രാജ് തുടക്കം മികച്ചതാക്കിയിരിക്കുന്നു. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയപ്പോള്‍ മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കുന്നു കണ്ണൂര്‍ സ്‍ക്വാഡ്.

നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ കണ്ണൂര്‍ സ്‍ക്വാഡിന്റെ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ആണ്.കണ്ണൂര്‍ സ്ക്വാഡില്‍ എ എസ ഐ  ജോര്‍ജ് മാര്‍ട്ടിനെന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി വിസ്‍മയിപ്പിക്കുന്നത്. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും മികച്ച പ്രകടനമാണ് മമ്മൂട്ടി നായകനായ ചിത്രമായ കണ്ണൂര്‍ സ്‍ക്വാഡില്‍ നടത്തിയിരിക്കുന്നു. മമ്മൂട്ടിയുടേത് മാത്രമല്ല ഓരോരുത്തരുടെയും കഥാപാത്രം സിനിമയില്‍ നിര്‍ണായകവുമാണ്. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയിലേക്ക് ഒരു കേസ് അന്വേഷണത്തിന് പോകുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കണ്ണൂര്‍ സ്‍ക്വാഡില്‍ പറയുന്നത്. അതെ സമയം തിയേറ്ററിൽ നിന്നും സിനിമ കണ്ടിറങ്ങുന്ന ശബരീഷ് വർമ്മയുടെ ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സിനിമ കഴിഞ്ഞിറങ്ങുന്ന ശബരീഷ് വർമയോട് ഒരു മാധ്യമ പ്രവർത്തകൻ കണ്ണൂർ സ്‌ക്വാഡ് 50 കോടി കടന്നതിനെക്കുറിച്ച് ചോദിക്കുന്നു. ഇതിനു ശബരീഷ് വർമ്മ നൽകിയ മറുപടിയാണിപ്പോൾ തരംഗമായിരിക്കുന്നത്. ’50കോടി അല്ലടാ…70 കോടിയായി’ എന്ന മറുപടിയാണ് താരം തന്റെ സന്തോഷം പങ്കുവെച്ച് പറയുന്നത്. ഹോൾഡ് വീഡിയോ