കഴിഞ്ഞ അഷ്ടമി ദിനത്തിലാണ് ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും വിവാഹിതർ ആകുന്നു എന്ന വാർത്ത പുറത്ത് വന്നത്. ഇരുവരും തങ്ങളുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ പുറത്തത് വിട്ടതോടെയാണ് ഇരുവരും വിവാഹിതർ ആകാൻ പോകുന്ന കാര്യം ആരാധകരും അറിയുന്നത്. ശരിക്കും ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങൾ പുറത്ത് വന്നതോടെ ആരാധകർക്ക് വലിയ ഞെട്ടൽ തന്നെയാണ് ഉണ്ടായത്. എന്നാൽ തങ്ങളുടെത് വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹം ആണെന്നും പതുക്കെ ഞങ്ങൾക്ക് പരസ്പ്പരം അടുക്കാനുള്ള സമയം കിട്ടുകയും മാനസികമായി അടുക്കുകയും ചെയ്യുകയായിരുന്നു എന്നും ഗോവിന്ദ് പദ്മസൂര്യ തുറന്നു പറഞ്ഞിരുന്നു. ഇരുവരുടെയും നിശ്ചയ ചിത്രങ്ങളും വിഡിയോകളും വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരുന്നു.

എന്നാൽ ഗോപിക പ്രണയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഒക്കെ കുത്തിപ്പൊക്കികൊണ്ട് വരുകയാണ് സോഷ്യൽ മീഡിയ. രണ്ടു വര്ഷം മുൻപ് അനു ജോസഫിന് നൽകിയ ഒരു അഭിമുഖത്തിൽ ഗോപിക പ്രണയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും ആരാധകർ കുത്തിപൊക്കിയിരിക്കുന്നത്. സംസാരത്തിനിടയിൽ അനു ആണ് ഗോപികയോട് പ്രണയത്തെ കുറിച്ച് ചോദിച്ചത്. ഗോപികയ്ക്ക് പ്രണയം ഉണ്ടോ എന്നാണ് അനു ചോദിച്ചത്. ഉണ്ട് എന്ന അർത്ഥത്തിൽ ചിരിച്ചുകൊണ്ട് ഗോപിക മൂളുകയാണ് ചെയ്തത്. എന്നാൽ അനു അടുത്ത ചോദിച്ച ചോദ്യം ഇപ്പോഴും ആ പ്രണയം തുറന്നുണ്ടോ എന്നാണ്. അതിനു ഗോപിക നൽകിയ മറുപടിയാണ് പല സംശയങ്ങളും ആരാധകരിൽ ഉണ്ടാക്കിയിരിക്കുന്നത്.

അങ്ങനെ ഒരു ചോദ്യം ചോതിക്കരുത് എന്നാണ് ഗോപിക അനുവിനോട് പറയുന്നത്. അത് രണ്ടു പേരുടെ മനസ്സിൽ തോന്നുന്ന ഒന്നാണ് എന്നും വിവാഹത്തിലേക്ക് ആ ബന്ധം എത്തുന്ന സമയത്ത് ഞങ്ങൾ രണ്ടു പേരും ചേർന്ന് അത് വെളിപ്പെടുത്തും എന്നുമാണ് ഗോപിക അന്ന് പറഞ്ഞത്. ഇതോടെ ഗോപിക അന്ന് പറഞ്ഞ പ്രണയം ജിപി യുമായി ഉള്ളത് ആയിരുന്നോ എന്നും രണ്ടു വർഷത്തിന് മുൻപുള്ള ഇന്റർവ്യൂവിൽ ആണ് ഗോപിക ഇത് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിന് മുൻപ് മുതൽ തന്നെ ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നോ എന്നുമെക്കെയുള്ള നിരവധി സംശയങ്ങൾ ആണ് ആരാധകർ ചോദിക്കുന്നത്.











