മലയാളത്തിന്റെ പ്രിയ മുത്തശ്ശി നടി സുബ്ബലക്ഷ്മി വിടവാങ്ങി. നടിയും നര്‍ത്തകിയുമായിരുന്നു സുബ്ബലക്ഷ്മി അമ്മാള്‍ അന്തരിച്ചു. നടിയും നര്‍ത്തകിയുമായ താരകല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. കൊച്ചുമകള്‍ സൗഭാഗ്യയും നര്‍ത്തകിയും താരവുമാണ്.
86-ാം വയസ്സിലും ഒറ്റക്കായിരുന്ന സുബ്ബലക്ഷ്മി മുത്തശ്ശി താമസം. മകള്‍ താര അടുത്തുതന്നെയായിരുന്നു താമസം. ആരെയും ബുദ്ധിമുട്ടിക്കാതെ കഴിയണമെന്ന് ആഗ്രഹത്തിലാണ് മുത്തശ്ശി ഒറ്റയ്ക്ക് തന്നെ താമസിച്ചിരുന്നത്.

നടി സീമാ ജി നായരാണ് സുബ്ബലക്ഷ്മിയുടെ വേര്‍പാട് പങ്കുവച്ചത്. കല്യാണരാമനിലെ മുത്തശിയായി എത്തി ആരാധകഹൃദയം കീഴടക്കിയ താരമാണ് സുബ്ബലക്ഷ്മി. പിന്നീടും നിരവധി ചിത്രങ്ങളില്‍ ഭാഗമായി. പരസ്യ ചിത്രങ്ങളിലും സജീവമാണ്.

സൗഭാഗ്യയുടെ മകള്‍ സുദര്‍ശനയും മുത്തശ്ശിയ്ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം വൈറലാവാറുണ്ട.് നാല് തലമുറ ഒന്നിച്ചുള്ള ഫോട്ടോഷൂട്ടുകളെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു.











