സ്നേഹമാണ് ഏറ്റവും വലിയ മരുന്ന്! തന്നെ ജീവിതത്തിലേക്ക് എത്തിച്ചവർക്ക് നന്ദി പറഞ്ഞു, ബാല 

ലോകനേഴ്‌സ് ദിനത്തിൽ ബാല നടത്തിയ പ്രസ്തവനായാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്,   ലോക നേഴ്‌സ് ദിനത്തിൽ തന്റെ പ്രിയതമക്കും, നേഴ്സുമാർക്കും നടൻ ഒരുപാട് നന്ദി അറിയിക്കുകയും ചെയ്യ്തു, അമൃത ആശുപത്രിയിൽ നടന്ന ഈ ചടങ്ങിനെ മുഖ്യ അതിഥിയായി എത്തിയത് ബാല ആയിരുന്നു, കരൾ രോഗം ബാധിച്ചു അത്യാസന്ന നിലയിൽ കഴിഞ്ഞ തന്നെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് എത്തിച്ചത് നേഴ്സുമാരും, തന്റെ പ്രിയതമ എലിസബത്തും ആണെന്ന് ബാല പറയുന്നു.

സ്നേഹമാണ് ഏറ്റവും വലിയ മരുന്ന് എന്ന് ഇവരാണ് തനിക്ക് മനസിലാക്കി തന്നത്, തന്നെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്ന ആരോഗ്യ പ്രവർത്തകരോട് ഒരുപാട് നന്ദി ഉണ്ട് അത് ഈ അവസരത്തിൽ പറയുകയാണ്. താൻ മരണത്തോട് മല്ലടിക്കുന്നത്  എട്ടുപ്രവശ്യം കൊണ്ടാണ്, ഇപ്പോൾ കരൾ രോഗബാധിച്ചത് എട്ടാം തവണ ആണ് അതിനു മുൻപും താൻ മരണത്തോടെ മല്ലിട്ടിട്ടുണ്ട് നടൻ പറയുന്നു.

ഞാൻ അത്യാസന്ന നിലയിൽ കഴിയുമ്പോൾ രാത്രി ഒരുമണിക്ക് പോലും നേഴ്‌സുമാർ എത്താറുണ്ട്, അവർ വേണ്ടവിധം പരിപാലിക്കാറുണ്ട്, അതുപോലെയാണ് ഡോക്ടറുമാർ, പലപ്പോഴും ഞാൻ മനസ് കൊണ്ട് തളർന്നിരുന്നു, മെഡിസിനെക്കാൾ ഏറ്റവും ഫലം ചെയ്യുന്നത് അവരുടെ സ്നേഹമാണ്, അതെ സ്നേഹമാണ് ഏറ്റവും വലിയ മെഡിസിൻ ബാല പറഞ്ഞു.