
ബോളിവുഡിന്റെ കിങ് ഖാന് വലിയ വാഹനപ്രേമിയാണ്. ആഢംബരം നിറയുന്ന ഒട്ടേറെ വാഹനങ്ങള്‍ ഷാരുഖ് സ്വന്തമാക്കിയിട്ടുണ്ട്. സിനിമയ്ക്ക് വാങ്ങുന്ന കോടികള്‍ അദ്ദേഹത്തിന്റെ ഗാരേജും നിറച്ചിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹം സ്വന്തമാക്കിയ പുതിയ വാഹനത്തിന്റെ വിശേഷമാണ് ശ്രദ്ധേയമാകുന്നത്.
ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഹ്യുണ്ടായിയുടെ അയോണിക് 5യാണ് കിങ് ഖാന്റെ ഗാരേജിലേക്ക് എത്തിയിരിക്കുന്നത്. 2023 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ വെച്ചായിരുന്നു കാര്‍ പുറത്തിറക്കിയത്. ഇന്ത്യയില്‍ അവതരിപ്പിച്ചത് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന് ആയിരുന്നു. മാസങ്ങള്‍ക്കിപ്പുറം അയോണിക് ഗാരേജിലും എത്തിയിരിക്കുകയാണ്. 1000 വാഹനങ്ങളുടെ വില്‍പ്പന പൂര്‍ത്തിയാക്കിയ ഈ വാഹനത്തിന്റെ 1100 തികയ്ക്കുന്ന യൂണിറ്റാണ് ഷാരൂഖ് ഖാന് കൈമാറിയിരിക്കുന്നത്.

ഏറ്റവും വിലപിടിപ്പുളള്ള ആഡംബര കാറുകള്‍ നിരന്ന് നില്ക്കുന്ന ഷാരൂഖിന്റെ ഗാരാജിലേക്കെത്തിയ ആദ്യത്തെ ഇവിയായി മാറിയിരിക്കുകയാണ് അയോണിക് 5. ബ്രാന്‍ഡുമായുള്ള താരത്തിന്റെ 25 വര്‍ഷത്തെ ബന്ധത്തെ അനുസ്മരിച്ചുകൊണ്ട് രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാവിനോടുള്ള നിരന്തരമായ പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി പ്രകടിപ്പിക്കുന്നതിനായാണ് ഹ്യുണ്ടായി ഷാരൂഖിന് കാര്‍ സമ്മാനിച്ചിരിക്കുന്നത്.
‘ഓള്-ഇലക്ട്രിക് എസ്യുവിയായ ഹ്യുണ്ടായി അയോണിക് 5 ലഭിച്ചതില്‍ ഞാര്‍ കൃതാര്ഥനാണ്. ഇത് എന്റെ ആദ്യത്തെ ഇവിയാണ്. അത് ഹ്യുണ്ടായി ആയതില്‍ സന്തോഷമുണ്ട്. 2023 എന്ന വര്‍ഷം ഹ്യുണ്ടായിക്കും എന്നെ സംബന്ധിച്ചിടത്തോളം വളരെ ശ്രദ്ധേയമാണ്. ഇന്ത്യയിലെ ജനങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് പരസ്പരം ലഭിച്ച സ്നേഹമാണ് ഞങ്ങളുടെ പ്രേരകശക്തി’ – എന്നാണ് സന്തോഷമറിയിച്ച് ഷാരൂഖ് ഖാന് കുറിച്ചത്.

ഹ്യുണ്ടായി അയോണിക് 5ന് 45.95 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അകത്തും പുറത്തും ഒരു റെട്രോ ടച്ച് ഉള്ള സെന്‍സസ് സ്പോര്‍ട്ടിനെസ് ഡിസൈന്‍ ഫിലോസഫി അടിസ്ഥാനമാക്കിയുള്ളതാണ് അയോണിക് 5 ഇലക്ട്രിക് എസ്യുവിയുടെ രൂപകല്‍പ്പന. സിംപിള്‍ ബോഡി ഡിസൈന്‍ ആണെങ്കിലും അത് വളരെ മോഡേണ്‍ വാഹനമാണ്. ഗോള്‍ഡ്, വൈറ്റ്, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് ബോഡി കളറുകളില്‍ ലഭ്യമാണ്.
Our brand ambassador, @iamsrk dibs on the 1100th all-electric SUV – the #Hyundai IONIQ 5 and guess what? Dreams really do come true – his first ever electric vehicle!#HyundaiIndia #HyundaiIONIQ5 #IONIQ5 #Poweryourworld #ILoveHyundai pic.twitter.com/aXpkleRuJU
— Hyundai India (@HyundaiIndia) December 4, 2023











