നന്ദനം സിനിമയിലെ ബാലാമണിയായെത്തി മലയാളത്തിന്റെ ഹൃദയം കവര്‍ന്ന നടിയാണ് നവ്യാനായര്‍. കരിയറില്‍ ഇപ്പോഴും സജീവമാണെങ്കിലും നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും നവ്യയുടെ കരിയര്‍ അടയാളപ്പെടുത്തുന്നത് ആദ്യ ചിത്രത്തിലെ ബാലാമണി തന്നെയാണ്. നമ്മുടെ വീട്ടിലെ കുട്ടിയായി മലയാളി സ്വീകരിച്ച താരം. വിവാഹ ശേഷം സിനിമ വിട്ട താരം കഴിഞ്ഞ വര്‍ഷം മുതല്‍ വീണ്ടും സിനിമാലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
പ്രിയ നടിയോട് ആരാധകര്‍ക്ക് സ്നേഹം കൂടിയിട്ടേയുള്ളൂ. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നവ്യ. എല്ലാ വിശേഷങ്ങളും പങ്കിടാറുണ്ട്. ഇപ്പോള്‍ നവ്യ പങ്കുവച്ച പുതിയ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. നന്ദനം സിനിമയുടെ സമയത്തെ പൃഥ്വിരാജിനും രഞ്ജിത്തിനുമൊപ്പമുള്ള ഫോട്ടോയാണ് നവ്യ പങ്കുവച്ചത്.
മധുര മനോഹരമായ ഓര്‍മകളുള്ള ഒരു ചിത്രം എന്ന അടിക്കുറിപ്പോടെയാണ് നവ്യ ചിത്രം പങ്കുവെച്ചിരിക്കുന്നത്. തനിക്ക് ഈ ചിത്രം അയച്ചു തന്ന സുഹൃത്ത് വിവേകിനോട് നന്ദിയും നവ്യ അറിയിച്ചിട്ടുണ്ട്. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ വെച്ചെടുത്തിട്ടുള്ളതാണ് ഈ ഓര്‍മ്മ ചിത്രം. ഓര്‍മ്മകളുടെ ഒരു ഫോട്ടോ പോലും കൈയ്യില്‍ ഇല്ലാത്ത ഒരു വ്യക്തിയാണ് താന്‍ എന്നും താരം പറയുന്നുണ്ട്.
നിരവധി പേരാണ് ചിത്രത്തിന് താഴെ നവ്യയോടുള്ള സ്നേഹം അറിയിക്കുന്നത്. ഞാന്‍ കണ്ടു.. ഞാനേ കണ്ടുള്ളൂ.. ഞാന്‍ മാത്രേ കണ്ടുള്ളൂ.., എന്നൊക്കെയാണ് ചിത്രത്തിനുള്ള കമന്റുകള്‍.