വിജയ്‍ക്ക് മാത്രം എന്തുകൊണ്ട് 100 കോടി? പെട്ടേക്കാവുന്ന ചോദ്യത്തിന് ഷൈന്റെ കിടിലൻ മറുപടി വൈറൽ

സിനിമയിൽ പുരുഷനും സ്ത്രീക്കും നായകനും നായികയും കിട്ടുന്ന പ്രതിഫലം എപ്പോഴും ചർച്ചയാകാറുള്ള കാര്യമാണ്. സൂപ്പർതാരങ്ങൾക്ക് എന്തുകൊണ്ടു കൂടുതൽ പ്രതിഫലം ലഭിക്കുന്നു ചോദ്യത്തിന് നടൻ ഷൈൻ ടോം ചാക്കോ നൽകിയ ഉത്തരമാണ് ഇപ്പോൾ വൈറലായി മാറുന്നത്.
‘‘വിജയ് 100 കോടി പ്രതിഫലം വാങ്ങുമ്പോൾ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണമുള്ള നയൻതാരയ്ക്ക് അത്ര പ്രതിഫലമില്ലല്ലോ’’ എന്നായിരുന്നു അവതാരകയുടെ ചോദ്യം.

എന്നാൽ സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്ന എല്ലാവർക്കും വിജയ്‌യുടെ അതേ പ്രതിഫലം കിട്ടുമോ എന്ന ഷൈന്റെ ചോദ്യം പിന്നാലെ വന്നു. ‘‘സൂപ്പർസ്റ്റാറുകൾ എന്നു വിളിക്കുന്നവർക്കൊക്കെ വിജയ്‌യുടെ സാലറി കിട്ടുമോ? അങ്ങനെയെങ്കിൽ മമ്മൂട്ടിക്കും മോഹൻലാലിനും എത്ര പ്രതിഫലം കിട്ടുന്നുണ്ട്? കമൽഹാസനോ? അവരേക്കാൾ നല്ല നടനാണോ വിജയ്? അല്ലല്ലോ. അപ്പോൾ ഒരു നടൻ നല്ലതാവണമെന്നില്ല വലിയ പ്രതിഫലം കിട്ടാൻ. അത് ആണാവണം പെണ്ണാവണം എന്നുമില്ല. മദ്യമല്ലേ ഏറ്റവും കൂടുതൽ വിറ്റു പോവുന്നത് ബൈബിൾ അല്ലല്ലോ?’’–ഇതായിരുന്നു ഷൈൻ ടോം ചാക്കോയുടെ മറുപടി.