നര്‍ത്തകി മേതില്‍ ദേവികയെ പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യമൊന്നുമില്ല.. മലയാളികള്‍ക്ക് സുപരിചിതയാണ് . അറിയപ്പെടുന്ന നര്‍ത്തകിയാണ് ദേവിക. അതേസമയം മലയാളികള്‍ മേതിൽ ദേവികയെ അടുത്തറിയുന്നത് നടന് മുകേഷുമായുള്ള വിവാഹ ജീവിതത്തെ തുടര്‍ന്നാണ്. എന്നാല്‍ ഈയ്യടുത്ത് ഇരുവരും പിരിയുകയായിരുന്നു. വിവാഹ ശേഷം മേതില്‍ ദേവിക മാധ്യമങ്ങളെ നേരിട്ട രീതിയൊക്കെ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ റിലേഷൻഷിപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് മേതിൽ ദേവിക.
പങ്കാളിയുണ്ടെങ്കിലും അടിസ്ഥാനപരമായി എല്ലാ മനുഷ്യരും ഒറ്റയ്ക്കാണെന്ന് മേതിൽ ദേവിക പറയുന്നു. ഒരു ഓൺലൈൻ മീഡിയയോടാണ് പ്രതികരണം. വ്യക്തിപരമായ പ്രശ്നങ്ങൾ കലയെ ബാധിക്കാൻ പാടില്ല എന്നും ദേവിക പറയുന്നുണ്ട്.
റിലേഷൻഷിപ്പ് തന്നെ വേണമെന്നില്ല എന്നും തന്റെ ആരോഗ്യം മോശമായാൽ ആർട്ടിനെ ബാധിക്കുമെന്നും കുടുംബത്തിൽ ആർക്കെങ്കിലും വയ്യാണ്ടായാൽ താൻ കലയെന്നും പറഞ്ഞ് നടന്നാൽ ശരിയാവുമോ എന്നും മേതിൽ ദേവിക ചോദിക്കുന്നു. ദൈവം സഹായിച്ച് തന്റെ അമ്മയ്ക്ക് കുഴപ്പമാെന്നുമില്ല എന്നും ദേവിക കൂട്ടിച്ചേർത്തു . പക്ഷെ എന്തെങ്കിലും സംഭവിച്ചാലോ എന്ന് കരുതി താൻ തയ്യാറെടുത്തിട്ടുണ്ട്. ചെയ്യേണ്ട സമയത്ത് എല്ലാംചെയ്ത് വെക്കണമെന്ന് പറയുന്നത് അതുകൊണ്ടാണ്. റിലേഷൻഷിപ്പ് തന്നെ കലയെ ബാധിക്കണമെന്നില്ല. എന്തും ബാധിക്കാം. ബന്ധങ്ങളിലെ പ്രശ്നങ്ങൾ കലയെ ബാധിക്കരുതെന്നും മേതിൽ ദേവിക ചൂണ്ടിക്കാട്ടി. പങ്കാളികളുള്ള പലർക്കും പാർട്ണർഷിപ്പ് ഉണ്ടെന്നേ ഉള്ളൂ ഒറ്റയ്ക്ക് തന്നെയായിരിക്കും അവരെന്നും . അങ്ങനെയുള്ള നിരവധിപേരെ കാണിക്കാൻ സാധിക്കുമെന്നും പുറമെ പാർട്ണർഷിപ്പൊക്കെ ഉണ്ടാകും പക്ഷെ ഒറ്റയ്ക്ക് തന്നെയായിരിക്കും പലരും പലതും ചെയ്യുന്നത്. അടിസ്ഥാനപരമായി നമ്മളെല്ലാം ഒറ്റയ്ക്കാണ് ജീവിക്കുന്നത്. തന്റെ അമ്മയ്ക്ക് മൂന്ന് പെൺകുട്ടികളാണ്. താൻ ഇവിടെയുണ്ട് ങ്കിലും സഹോദരിമാർ പുറത്താണ്. എല്ലാവരും കഴിയുന്നതും വരും. എന്നാലും അമ്മ അനുഭവിക്കേണ്ട ചില വേദന അമ്മ തന്നെ അനുഭവിക്കണം. അത് പങ്കുവെക്കാൻ പറ്റില്ല.
ഏറ്റവും പ്രധാനപ്പെട്ട സമയത്ത് പോലും എത്തിപ്പെടാൻ സമയമെടുക്കുന്നു. മക്കളുണ്ടെങ്കിലും നമ്മൾ ഒറ്റയ്ക്കാണ്. അപ്പോൾ പിന്നെ പാർടണർഷിപ്പിന്റെ കാര്യം പറയേണ്ടല്ലോ. കാലക്രമേണ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ നമ്മൾ ഒറ്റയ്ക്കാകുമെന്നും മേതിൽ ദേവിക ചൂണ്ടിക്കാട്ടി. വ്യക്തിപരമായി അഭിമാനം തോന്നിയ നിമിഷങ്ങളെക്കുറിച്ചും മേതിൽ ദേവിക സംസാരിച്ചു. വർക്കിൽ തന്നെയാണ് അഭിമാനം തോന്നാറ്. സ്റ്റേജിൽ തനിക്ക്കെെ യടി കിട്ടുമ്പോൾ അഭിമാനം തോന്നും താൻ അവസരം കൊടുത്ത വ്യക്തികൾക്ക് വീണ്ടും അവസരം കിട്ടുമ്പോൾ അഭിമാനം തോന്നുമെന്നും മേതിൽ ദേവിക തുറന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം മേതിൽ ദേവികയെക്കുറിച്ച് മുകേഷും സംസാരിച്ചിരുന്നു. വിവാഹമോചന സമയത്ത് മേതിൽ ദേവികതനിക്കെതിരെ സംസാരിക്കുമെന്ന് മാധ്യമങ്ങൾ കരുതി. എന്നാൽ അതുണ്ടായില്ല. മേതിൽ ദേവികയുമായോ ആദ്യ ഭാര്യ സരിതയുമായോ തനിക്കൊരു പ്രശ്നവും ഇല്ലെന്നും മുകേഷ് വ്യക്തമാക്കി.നടൻ മുകേഷുമായുള്ള മേതിൽ ദേവികയുടെ വിവാഹവും വേർപിരിയലും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഒന്നിച്ച് പോകാൻ പറ്റാത്തതോടെ രണ്ട് പേരും രമ്യമായി പിരിയുകയാണുണ്ടായത്. 2013 ൽ വിവാഹിതരായ ഇരുവരും 2021 ൽ വേർപിരിയുകയാണുണ്ടായത്. സിനിമകളിൽ നിന്നും നിരവധി അവസരങ്ങൾ ദേവികയെ തേടി വന്നു. പക്ഷെ അപ്പോഴെല്ലാം മേതിൽ ദേവിക നൃത്തത്തിലേക്ക് പൂർണ ശ്രദ്ധ നൽകി. എന്നാലിപ്പോൾ “കഥ ഇന്നുവരെ” എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ബിജു മേനോന്റെ നായികയായി മേതിൽ ദേവിക അഭിനയിക്കുന്നുന്ദ്. നിരവധി പരീക്ഷണങ്ങളും നർത്തകിയെന്ന നിലയിൽ മേതിൽ ദേവിക നടത്തി. കഴിഞ്ഞ ദിവസമാണ് കേൾവി ശക്തിയില്ലാത്തവർക്ക് നൃത്തമാസ്വദിക്കാൻ വേണ്ടി മേതിൽ ദേവിക ക്രോസ് ഓവർ എന്ന പേരിൽ മോഹിനിയാട്ടം ഡോക്യുമെന്ററി തയ്യാറാക്കിയ വാർത്ത പുറത്ത് വന്നത്. സിനിമാ രംഗത്തെ ലൈം ലൈറ്റ് ഇല്ലാതെ നൃത്തത്തിലൂടെ മാത്രം ജനശ്രദ്ധയും മാധ്യമശ്രദ്ധയും നേടാൻ മേതിൽ ദേവികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.