എനിക്ക് എന്റെ അച്ഛനും അമ്മയും വിവാഹം കഴിച്ചതുപോലെ കഴിക്കണം!അങ്ങനെ പറയാൻ കാരണമുണ്ട് വിവാഹത്തെപ്പറ്റി സ്വാസിക 

സിനിമയിലും ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് സ്വാസിക. സീരിയൽ രം​ഗത്ത് വൻ ജനപ്രീതി നേടിയ ശേഷമാണ്   സ്വാസികയ്ക്ക് സിനിമാ രം​ഗത്ത് എത്തിയത്  . സ്വാസിക  ഈയടുത്തായി നൽകിയ ചില  അഭിമുഖങ്ങളിലെ പരാമർശങ്ങൾ  വലിയ രീതിയിൽ ചർച്ച ആയി മാറിയിരുന്നു. സിനിമാ രം​ഗത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് സ്വാസിക പങ്കുവെച്ച അഭിപ്രായങ്ങൾ വിമർശിക്കപ്പെടുകയുണ്ടായി. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സ്വാസിക. വിവാഹം വൈകാതെ നടന്നേക്കുമെന്ന സൂചനയാണ് സ്വാസിക നൽകുന്നത്. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന്റെ  അഭിമുഖത്തിലാണ്ഈ  പ്രതികരണം. തനിക്ക് വിവാഹം കഴിച്ച് ജീവിക്കാനാണ് ആ​ഗ്രഹമെന്ന് സ്വാസിക പറയുന്നു. കല്യാണം എന്തായാലും കഴിക്കണം. എനിക്കതിൽ നിർബന്ധമുണ്ട്. കല്യാണം കഴിക്കാൻ ഭയങ്കര ഇഷ്ടമാണ്. കൂടെ എന്റെയാെരാൾ വേണം. കല്യാണത്തെ എതിർക്കുകയോ പേടിക്കുകയോ ചെയ്യുന്ന ആളല്ല ഞാൻ. കല്യാണത്തിന് പേടിയാണെന്ന് എന്റെ സുഹൃത്തുക്കളൊക്കെ പറയും. പക്ഷെ എനിക്കൊരു പേടിയുമില്ല. കല്യാണത്തിന്റെ കാര്യങ്ങൾ നടക്കുന്നുണ്ട്. അറേഞ്ച്ഡ് മാര്യേജ് അല്ല.

ലവ് മാര്യേജ് ആണ്. ലിവിം​ഗ് ടു​ഗെദറിനോട് താൽപര്യമില്ല. എനിക്ക് എന്റെ അച്ഛനും അമ്മയും കല്യാണം കഴിച്ചത് പോലെ തന്നെ ചെയ്യണം. അങ്ങനെ ഞാൻ പറയാൻ കാരണം  എന്റെ അമ്മൂമ്മ കല്യാണം കഴിച്ച രീതി അടിപൊളിയാണ്. രാത്രി കാലങ്ങളിലായിരിക്കും. ചെക്കൻ അക്കരെയായിരിക്കും. അപ്പൂപ്പൻ പുഴ കടന്ന് വരുമ്പോൾ അമ്മൂമ്മ നിലവിളക്ക് പിടിച്ച് കാത്തിരുന്നു. പണ്ട് നായർ തറവാ‌ടുകളിൽ അങ്ങനെയാണ് വിവാഹം ന‌‌‌ടന്നിരുന്നത്. ഇപ്പോൾ അങ്ങനെ വിവാഹമില്ല. പക്ഷെ ഈ രീതിയിൽ വിവാഹം ചെയ്യാൻ തനിക്ക് ആ​ഗ്രഹമുണ്ടെന്നും സ്വാസിക വ്യക്തമാക്കി. മൂവാറ്റുപുഴ കടന്ന് അദ്ദേഹം വരണം. ചെക്കന് നീന്തൽ അറിയുമോ എന്ന് ചോദിച്ചപ്പോൾ അതെയെന്നായിരുന്നു ചിരിച്ച് കൊണ്ട് സ്വാസികയുടെ മറുപടി. വിവാഹം കഴിഞ്ഞാലും അഭിനയിക്കാൻ താൽപര്യമുണ്ട്. പക്ഷെ ആളുകൾ ഇനി വിളിക്കുമോ ഇല്ലയോ എന്നത് അറിയില്ലെന്നും സ്വാസിക ചൂണ്ടിക്കാട്ടി. നേരത്തെയും വിവാഹ സങ്കൽപ്പത്തെക്കുറിച്ച് സ്വാസിക സംസാരിച്ചിട്ടുണ്ട്. ഭർത്താവിന്റെ കാല് തൊട്ട് വണങ്ങുന്ന ഭാര്യയാകാനാണ് തനിക്കിഷ്ടമെന്നും വിവാഹ ശേഷം ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാനാണ് താൽപര്യമെന്നും സ്വാസിക പറഞ്ഞു. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അതേസമയം നടി എന്നതിലുപരി മികച്ച നർത്തകിയും അവതാരകയുമൊക്കെയാണ് താരം.

തന്റെ പ്രകടനങ്ങളിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം സ്വാസിക സ്വന്തമാക്കിയിട്ടുണ്ട്. വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു നടിയുടെ പുരസ്‌കാര നേട്ടം. ഈ ചിത്രത്തിന് പിന്നാലെ റിലീസ് ചെയ്ത ചതുരം എന്ന സിനിമയിലെ പ്രകടനവും പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. ചതുരം എന്ന സിനിമയിലൂടെ കരിയർ ​ഗ്രാഫ് മാറി മറഞ്ഞ സ്വാസികയ്ക്ക് സിനിമാ രം​ഗത്ത് തിരക്കേറുകയാണ് ഇപ്പോൾ. നാടൻ ലുക്കിലും കഥാപാത്രങ്ങളിലും ഒക്കെ അറിയപ്പെട്ട സ്വാസിക ചതുരത്തിൽ അതീവ ​ഗ്ലാമറസായാണ് എത്തിയത്. നടിക്ക് ഇതിന്റെ പേരിൽ പ്രശംസകളും കുറ്റപ്പെടുത്തലുകളും ഒരുപോലെ എട്ടു വാങേണ്ടി വന്നു. ചതുരത്തിലെ സ്വാസികയുടെ പ്രകടനം നിരൂപക പ്രശംസയും നേടി.  അതേസമയം വിവേകാനന്ദൻ വൈറലാണ് ആണ് സ്വാസികയുടെ പുതിയ ചിത്രം. ഷൈൻ ടോം ചാക്കോയാണ് ചിത്രത്തിലെ നായകൻ.