നടന് രാജേഷ് മാധവന് വിവാഹിതനാകുന്നു. ദീപ്തി കാരാട്ട് ആണ് വധു. നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ന്റെ അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു ദീപ്തി. ‘അങ്ങനെ അതുറപ്പിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് രാജേഷ് വിവാഹ വാര്‍ത്ത പങ്കുവച്ചത്.
ദീപ്തിയ്ക്കും രാജേഷിനും ആശംസകള്‍ നേര്‍ന്ന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേര് രംഗത്തെത്തുന്നുണ്ട്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ രാജേഷ് മാധവന്റെ ജോഡിയായ സുമലത ടീച്ചറെ അവതരിപ്പിച്ച നടി ചിത്ര നായരും പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
കാസര്‍ഗോട് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ്. ടെലിവിഷന്‍ ഷോകളുടെ അമരക്കാരനായി കരിയര്‍ ആരംഭിച്ച രാജേഷ് സിനിമയിലേക്ക് എത്തുന്നത് അപ്രതീക്ഷിതമായിട്ടാണ്. സനല്‍ അമന്റെ അസ്തമയം വരെ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിട്ടാണ് രാജേഷ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്.
മഹേഷിന്റെ പ്രതികാരത്തിലെ ചെറിയ വേഷത്തിലൂടെയാണ് രാജേഷ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ദിലീഷിന്റെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു. സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത രാജേഷ് പിന്നണിയിലും ശ്രദ്ധേയനായി.
‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിലെ ഹിറ്റ് ജോഡികളായ രാജേഷ് മാധവനും ചിത്രയും അവതരിപ്പിച്ച സുരേഷ്, സുമലത എന്നീ കഥാപാത്രങ്ങളെ നായകനും നായികയുമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള് സംവിധാനം ചെയ്യുന്ന ചിത്രം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ‘പെണ്ണും പൊറാട്ടും’ എന്ന സിനിമയും സംവിധാനം ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് രാജേഷ് മാധവന്.