ഗുണ്ടൂര്‍ കാരം ഒടിടിയിലേക്ക്!!

തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു നായകനായി ജനുവരി 12 ന് റീലീസ് ആയ ഗുണ്ടൂര്‍ കാരം എന്ന ചിത്രം നെറ്റ്ഫ്‌ലിക്‌സ് പ്ലാറ്റ്‌ഫോമില്‍ റീലീസ് ചെയ്യുന്നു. ഫെബ്രുവരി 9 നാണ് ചിത്രം റീലീസ് ചെയ്യുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം ലഭ്യമാവും.

ത്രി വിക്രം സംവിധാനം ചെയ്ത ചിത്രത്തില്‍ മഹേഷ് ബാബുവിനെ കൂടാതെ ശ്രീലീല, രമ്യ കൃഷണ, പ്രകാശ് രാജ്, റാവു രമേശ്, ജയറാം, എന്നിവരും അഭിനയിക്കുന്നുണ്ട്. തമ്മന്‍ ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. നിര്‍മാണം ചിനാ ബാബു.

സമ്മിശ്ര പ്രതികരണം ആണ് ചിത്രത്തിന് പ്രേക്ഷകരുടെ ഇടയില്‍ നിന്ന് ലഭിച്ചത്. 150 കോടി രൂപയില്‍ അധികം ചിത്രം ബോക്‌സ് ഓഫിസില്‍ നിന്ന് നേടിയതായി ആണ് പ്രമുഖ ബോക്‌സ് ഓഫീസ് നിരൂപകരുടെ വിലയിരുത്തല്‍.