മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നായിക ആണ് കനിഹ, ഇപ്പോൾ താരം തനിക്കെതിരെ എത്തുന്ന മോശം കമെന്റുകളെ കുറിച്ച് പ്രതികരിക്കുകയാണ് ഒരു അഭിമുഖ്ത്തിൽ, സത്യം പറഞ്ഞാൽ ഇങ്ങനെ എത്തുന്ന കമന്റുകൾ തന്റെ ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്നുണ്ട്, പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകൾക്ക് ഒരുപാട് മാറ്റങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട് , ആർത്തവം ഉണ്ടാകുന്നതിനു മുൻപേ സ്ത്രീകൾക്ക് ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കാറുണ്ട്, അതുപോലെയാണ് സ്ത്രീകൾക്ക് പ്രഗ്നൻസി ടൈമിലും

ഞാൻ മുൻപ് എനിക്ക് വരുന്ന മോശം കമെന്റുകൾ ഡിലീറ്റ് ചെയ്യുമായിരുന്നു, എന്നാൽ ഇപ്പോൾ എനിക്ക് തൊലിക്കട്ടി കൂടി, ആരോ ഒരു സൈഡിൽ ഇരുന്നു മോശമായി കമെന്റുകൾ ഇടുന്നു, ഞാൻ അതിന് മറുപടി കൊടുത്തു അയാളെ എന്തിന് വളർത്തണം, നിങ്ങളുടെ വീട്ടിലെ സ്ത്രീകൾക്ക് ഉള്ളത് തന്നെയാണ് എനിക്കുമുള്ളത് കനിഹ പറയുന്നു.

ഇപ്പോൾ അവർ എന്ത് പറഞ്ഞാലും അത് എന്നെ തളർത്താറില്ല, എന്നാൽ ഇതിനു മുൻപേ ഞാൻ വേദനിച്ചിരുന്നു, ആകെ സാധിക്കുന്നത് കമെന്റുകൾ ഡിലീറ്റ് ചെയ്യുക എന്നതാണ്,സ്ത്രീകൾക്കെതിരെ എന്തിനാണ് ഇവർ ഇങ്ങനെ മോശം കമെന്റുകൾ ചെയ്യുന്നത്, അതുപോലെ ഒരു ഷോർട്സ് ധരിച്ചാൽ ഉടൻ താൻ ഒരു മോശം സ്ത്രീ ആകുന്നില്ല കനിഹ പറയുന്നു












