കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടി ചിത്രം ഭ്രമയുഗം റിലീസ് ആയത്, ചിത്രം തീയറ്ററുകളിൽ ഗംഭീര പ്രേഷക പ്രതികരണം നേടി മുന്നേറുകയാണ്, ഇപ്പോൾ ചിത്രത്തിന്റെഓപ്പണിങ് ബോക്സോഫീസ് കളക്ഷൻ ആണ് പുറത്തുവന്നിരിക്കുന്നത്, ശരിക്കും കൊടുമൺ പോറ്റി നിറഞ്ഞാടി എന്ന് തന്നെയാണ് പറയുന്നത്, ചിത്രത്തിനെ ഓപ്പണിങ് ദിനത്തിൽ തന്നെ മികച്ച കളക്ഷൻ ആണ് ലഭിച്ചിരിക്കുന്നത്, കേരളത്തിലെ തീയറ്ററുകളിൽ നിന്നും ചിത്രത്തിന് 2 . 30 കോടി രൂപയാണ് നേടിയിരിക്കുന്നത്. കേരളത്തിൽ മാത്രം ചിത്രത്തിന്റെ ഷോകൾ 863 ആയിരുന്നു

ഇനിയും മറ്റു സംസ്ഥാനങ്ങളിലെയും, ജി സി സി യിലെയും കണക്കുകൾ വന്നാൽ ചിത്രത്തിന് ലഭിച്ചിരിക്കുന്ന കളക്ഷൻ കണക്കുകൾ പ്രകാരം 5 കോടിക്ക് മേലെ ആകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോൾ ചിത്രം എക്സിൽ ട്രെൻഡിങ് ആയി നിലനില്കുകയാണ്, ഇപ്പോളത്തെ പോസറ്റീവ് മൗത് പബിളിസിറ്റി വരും ദിനങ്ങളിൽ ബോക്സ്ഓഫീസിൽ മികച്ച രീതിയിൽ ആയിരിക്കും എത്തുക. അങ്ങനെയാണെങ്കിൽ ചിത്രം 100 കോടിക്ക് മുകളിൽ പോകുമെന്നും റിപ്പോർട്ടുകൾ ഉണ്ട് , രാഹുൽ സദാശിവൻ ഒരുക്കിയ ഭ്രമയുഗത്തിൽ മമ്മൂട്ടി കൊടുമൺ പോറ്റിയയാണ് എത്തിയിരിക്കുന്നത്

ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് , മണികണ്ഠൻ ആചാരി തുടങ്ങിയ താരങ്ങളും അഭിനയിച്ചു, നടൻ മമ്മൂട്ടിയെ അഭിനന്ദിച്ചു കൊണ്ട് നിരവധി സിനിമ താരങ്ങൾ രംഗത്തു എത്തിയിരുന്നു, ഇത് ഭ്രമയുഗമല്ല മമ്മൂട്ടി യുഗമാണെന്നാണ് ആരാധകരെല്ലാം പറയുന്നത്












