നിമിഷയുടെ അഭിനയം കണ്ട് കണ്ണ് നിറഞ്ഞു പോയി; മലയാളി താരത്തിന്റെ പ്രകടനത്തെ വാഴ്ത്തി സാക്ഷാൽ ആലിയ ഭട്ട്

മലയാളി താരം നിമിഷ സജയനെ വാനോളം പുകഴ്ത്തി ബോളിവുഡ് നടി ആലി ഭട്ട്. തന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി മാറിയിരിക്കുകയാണ് നിമിഷ സജയനെന്നാണ് ആലിയ പറയുന്നത്. ‘പോച്ചർ സീരീസിലെ ക്ലൈമാക്‌സ് ഷോട്ടിൽ, എന്തൊക്കെ വികാരങ്ങൾ ആവശ്യമായോ അതെല്ലാം നിമിഷ കൊണ്ടുവന്നു. എന്റെ കണ്ണു നിറഞ്ഞു പോയി. നിമിഷയുടെ പ്രകടനം അത്ഭുതപ്പെടുത്തി.’ എന്നാണ് ആലിയ ഭട്ട് നിമിഷ സജയനെ കുറിച്ച്‌ പറഞ്ഞത്.

ഇന്ത്യയിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട സംഘത്തെ കണ്ടെത്തിയ യഥാർത്ഥ സംഭവങ്ങളെ ആവിഷ്കരിക്കുന്ന സീരീസായ പോച്ചർ ഫെബ്രുവരി 23ന് പ്രദർശനത്തിന് എത്തും. എമ്മി അവാർഡ് ജേതാവായ റിച്ചി മേത്ത രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ നിമിഷ സജയൻ, റോഷൻ മാത്യു, ദിവ്യേന്ദു ഭട്ടാചാര്യ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ആനക്കൊമ്പ് വേട്ട സംഘത്തിനെതിരെ അന്വേഷണം നടത്തി സത്യം കണ്ടെത്തുകയും ജീവൻ പണയപ്പെടുത്തി പ്രവർത്തിച്ച ഒരു കൂട്ടം ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർമാർ, എൻജിഒ പ്രവർത്തകർ, പോലീസ് കോൺസ്റ്റബിൾമാർ എന്നിവരെ അടിസ്ഥാനമാക്കിയുള്ളതാണ് സീരിസ്.

നടി ആലിയ ഭട്ടിന്റെ നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈസാണ് പോച്ചറിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. സീരിസ് എത്തുന്നതിൻറെ ഭാഗമായി ആമസോൺ പ്രൈം വീഡിയോ ഇപ്പോൾ ഒരു ആലിയ അഭിനയിച്ച ഒരു പ്രോമോ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. മനുഷ്യനോ മൃഗമോ ആകട്ടെ, എല്ലാ ജീവികളുടെയും മൂല്യം ഒരുപോലെയായിരിക്കേണ്ടതല്ലേ? ഇരുവർക്കുമെതിരായ കുറ്റകൃത്യങ്ങൾ ശിക്ഷിക്കപ്പെടാതെ പോകരുത്, എല്ലാത്തിനുമുപരി, ‘കൊലപാതകം കൊലപാതകം തന്നെയാണ്’ എന്ന സന്ദേശമാണ് വീഡിയോ നൽകുന്നത്.

Hot this week

ജാസ്മിനോട് ആ ആക്ഷൻ കാണിച്ചത് ശരിയായില്ല; ജിന്റോയ്ക്ക് താക്കീത് കൊടുത്ത് ലാലേട്ടൻ 

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി ഓരോ...

ഉമ്മ തന്നെ വളർത്തിയത് നല്ല കുട്ടിയായി ; അൻസിബയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു 

ഉമ്മ തന്ന നന്നായി വളര്ത്തിയത് കൊണ്ടാണ് തന്നെപ്പറ്റി ആളുകൾ നല്ലതെന്നു പറയുകയാണ്...

എന്നെ കുറിച്ചെന്തങ്കിലും എഴുതണമെന്ന് കരുതിയവരാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചത്;സുകന്യ 

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് സുകന്യ, എന്നാൽ...

നീന കുറുപ്പും ചെമ്പില്‍ അശോകനും ഒന്നിയ്ക്കുന്ന ‘ഒരുകെട്ടുകഥയിലൂടെ’ ആരംഭിച്ചു!!

നീന കുറുപ്പ്, ചെമ്പില്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ റോഷന്‍...

അമ്പാന്‍ ഇനി നായകന്‍, നായിക അനശ്വര

ഹഫദ് ഫാസിലിന്റെ ആവേശത്തിലെ അമ്പാന്‍ ഇനി നായകന്‍. നവാഗതനായ ശ്രീജിത്ത് നായരാണ്...

Topics

അതൊക്കെ എന്റെ ജീവിതത്തിലെ അത്ഭുതങ്ങളാണ്! പ്രതീഷിക്കാതെ എത്തിയ ചിത്രത്തെ കുറിച്ചു; അസീസ് നെടുമങ്ങാട് 

മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് അസിസ് നെടുമങ്ങാട്, ഇപ്പോൾ...

പിന്നണി ഗായികയായി അമല പോള്‍!! ലെവല്‍ ക്രോസിലെ പാട്ട് പുറത്ത്

തെന്നിന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള നായികയാണ് നടി അമല പോള്‍. മലയാളത്തില്‍...

ജോസേട്ടായിയുടെ ഇടിപ്പൂരം ഒരുക്കിയതിങ്ങനെ!! ടര്‍ബോ മേക്കിംഗ് വീഡിയോ പുറത്ത്

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററുകളില്‍ കത്തിപ്പടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം...

Related Articles

Popular Categories