ബോളിവുഡ് നടി താപ്സി പന്നു വിവാഹിതയാവുന്നു. ബാഡ്മിന്റണ്‍ താരം മാതിയസ് ബോയെയാണ് താരം വിവാഹം കഴിച്ചത്. തപ്സിയും മാതിയാസും ദീര്‍ഘനാളായി പ്രണയത്തിലാണ്. സിഖ്-ക്രിസ്ത്യന്‍ ആചാര പ്രകാരം രാജസ്ഥാനിലെ ഉദയ്പൂരിലാകും വിവാഹം. മാര്‍ച്ച് അവസാനമാകും താര വിവാഹം.
വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. വലിയ താരനിരയൊന്നും വിവാഹത്തിനുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡാനിഷ് ബാഡ്മിന്റണ്‍ കോച്ചാണ് മാതിയസ് ബോ. 10 വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലാണ് തപ്സി. മുന്‍പ് താരം തന്നെയാണ് തന്റെ പ്രണയം വെളിപ്പെടുത്തിയത്. ദീര്‍ഘകാലമായി ബോയുമായി പ്രണയത്തിലാണെന്ന് താരം പറഞ്ഞിരുന്നു. പ്രണയത്തില്‍ സന്തോഷവതിയാണെന്നും, മറ്റൊരാള്‍ക്കു വേണ്ടിയും ബോയെ ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെന്നും തപ്സി തന്നെ വ്യക്തമാക്കിയിരുന്നു.
രാജ്കുമാര് ഹിരാനി ചിത്രം ഡങ്കിയാണ് തപ്സിയുടേതായി റിലീസ് ചെയ്ത ഒടുവിലത്തെ ചിത്രം. ഷാരൂഖ് ഖാന് ആയിരുന്നു ചിത്രത്തില്‍ നായകനായെത്തിയത്. ചിത്രം ബോക്സോഫിസില്‍ വലിയ വിജയം നേടിയിരുന്നു.