തലൈവര്‍ രജനികാന്തിനെ നായകനാക്കി ടിജെ ജ്ഞാനവേല്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘വേട്ടയ്യന്’. ചിത്രത്തില്‍ തലൈവര്‍ പൊലീസ് വേഷത്തിലാണെത്തുന്നത്. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഷൂട്ടിംഗിനിടെ പൊലീസ് വേഷത്തില്‍ ഹൈദരാബാദില്‍ കറങ്ങി നടക്കുന്ന തലൈവരുടെ വീഡിയോയാണ് വൈറലാകുന്നത്. ഷൂട്ടിംഗ് സ്ഥലത്തെത്തിയ താരത്തിന്റെ കാറിന് ചുറ്റും ആരാധകര്‍ വളഞ്ഞിരുന്നു. വന്‍ കര ഘോഷത്തോടെയാണ് ആരാധകര്‍ രജനിയെ സ്വീകരിച്ചത്.
നേരത്തെ രജനി ഹൈദരാബാദിലേക്ക് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആന്ധ്രാപ്രദേശിലെ കടപ്പയിലും ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു. ആന്ധ്രാ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫഹദ് ഫാസിലിന്റെയും റാണാ ദഗുബാട്ടിയുടെയും ലൊക്കേഷന്‍ ചിത്രമാണ് പുറത്തുവന്നത്.
ടിജെ ജ്ഞാനവേലാണ് ബിഗ് ബജറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തില്‍ അമിതാഭ് ബച്ചന്, മഞ്ജു വാര്യര്‍, ദുഷാര വിജയന്, കിഷോര്‍, റിതിക സിങ്, ജി എം സുന്ദര്‍, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷന് തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം എസ്ആര്‍ കതിര് ആണ്.
அந்த Police Walk, செம🔥🔥🔥#Thalaivar#Rajinikanth𓃵
— Krrish (@itsme_krrishm) February 28, 2024