തെന്നിന്ത്യയിലെ സൂപ്പര്‍ താരമാണ് നടന് അല്ലു അര്ജ്ജുന്. യുവാക്കളുടെ ഹരമാണ് താരം. ഇപ്പോഴിതാ താരത്തിന്റെ ആരാധകരുടെ അക്രമത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. അല്ലു അര്ജുന് ജയ് വിളിക്കാന്‍ വിസമ്മതിച്ച യുവാവിനെ തല്ലിച്ചതയ്ക്കുകയാണ് താരത്തിന്റെ ആരാധകര്‍. ആ വീഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.
ബംഗളൂരു കെആര്‍ പുരത്താണ് ദാരുണ സംഭവമുണ്ടായത്. ജയ് അല്ലു അര്ജുന് വിളിക്കാന്‍ ആവശ്യപ്പെട്ടാണ് യുവാവിനെ കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ആക്രമിച്ചത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പും അല്ലു അര്ജുന് ഫാന്‍സും അല്ലു അര്ജുന് വിരുദ്ധരും തമ്മില്‍ തെരുവു യുദ്ധമുണ്ടായിരുന്നു. ഒരു കൂട്ടം പേര് ചേര്‍ന്ന് ഒരാളെ ആക്രമിക്കുകയായിരുന്നു. ഹെല്‍മറ്റ് കൊണ്ട് യുവാവിനെ മര്‍ദിക്കുകയും ചെയ്തിരുന്നു.
രക്തം വാര്‍ന്നൊഴുകിയിട്ടും മര്‍ദനം തുടരുകയായിരുന്നു. സംഭവം വലിയ ചര്‍ച്ചയായതോടെ പൊലീസ് കേസെടുത്തിരുന്നു. അക്രമിക്കപ്പെട്ട യുവാവിനെ പൊലീസ് നേരിട്ട് ബന്ധപ്പെട്ട് പരാതി സ്വീകരിക്കുകയായിരുന്നു.
. @BlrCityPolice you should take action on this kind of people, just for online far wars this is not acceptable, kindly take proper action. pic.twitter.com/kfn4GlxmiO
— Bhairava J3👦 (@Jack_JackParr) March 10, 2024
അതേസമയം പുതിയ ചിത്രം പുഷ്പ: ദി റൂളിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം. കുറച്ചു ദിവസം മുന്‍പാണ് സിനിമയുടെ ഷൂട്ടിങ്ങിനായി താരം വിശാഖപുരത്ത് എത്തിയിരുന്നു. താരത്തിനെ നേരില്‍ കാണാനും സ്വീകരിക്കാനും നൂറു കണക്കിന് ആരാധകര്‍ താരത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.