സൂപ്പര്‍ഹിറ്റ് ചിത്രം ‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ആരാധകരുടെ കാത്തിരിപ്പിന് ആശ്വാസം പകര്‍ന്ന് ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയിരിക്കുകയാണ്.

വിന്റേജ് മൂഡില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രധാന ഘടകം സിനിമയും സൗഹൃദവുമാണ് എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. സിനിമയെന്ന മോഹവുമായി ചെന്നൈ നഗരത്തലെത്തിപ്പെട്ട യുവാക്കളുടെ കഥയാണ്. സിനിമയിലേക്ക് എത്തിപ്പെടാന്‍ അനുഭവിക്കേണ്ടി വന്ന സാഹചര്യങ്ങളെയാണ് ചിത്രം പറയുന്നത്. ഒപ്പം പ്രണയത്തിന്റെ മധുരവും ചേരുവയായിട്ടുണ്ട്.
കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ്, വൈ ഗീ മഹേന്ദ്ര, ഷാന്‍ റഹ്‌മാന്‍, നീത പിള്ള തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മേരിലാന്റ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഏപ്രില്‍ 11ന് ചിത്രം തിയേറ്ററുകളിലെത്തും.
Home Film News











