സിനിമയിൽ എല്ലാ മേഖലയിലും തന്റെ കൈയൊപ്പ് പതിപ്പിച്ച താരമാണ് പൃഥ്വിരാജ് സുകുമാരൻ, ഇപ്പോൾ താരത്തിന്റെ ആട് ജീവിതം എന്ന ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരെല്ലാം, മലയാളത്തിൽ മാത്രമല്ല നടൻ മറ്റു ഭാഷകളിലും തന്റെ അഭിനയ സാനിധ്യം അറിയിച്ചു കഴിഞ്ഞു, ഇപ്പോൾ നടൻ താൻ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്നും ഒരു നോക്ക് കാണാൻ ആഗ്രഹിക്കുന്ന ചിത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിൽ,

അതൊരു മോഡേൺ ക്ലാസിക് സിനിമയാണ്, 2007 ൽ റിലീസ് ആയ തമിഴ് ചിത്രം മൊഴി യാണ് തനിക്ക് കൂടുതൽ ഇഷ്ടപെട്ട ചിത്രം, ഇന്നും തനിക്ക് കാണാൻ വലിയ ആഗ്രഹമാണ് ചിത്രം, അതിന്റെ സ്ക്രിപ്റ്റ് തന്നെ ഒരു അപൂർവമാണ്. ഇന്ന് അത് ചെയ്യ്തൽ അതിന്റെ തനിമ നഷ്ടപ്പെടില്ല പൃഥ്വിരാജ് പറയുന്നു

തനിക്ക് ഒരുപാട് നല്ല ഓർമകൾ സമ്മാനിച്ച സിനിമയാണ് മൊഴി, ഞാൻ അഭിനയിച്ച സിനിമകൾ കാണാൻ എനിക്കങ്ങനെ സമയം കിട്ടാറില്ല എന്നാൽ എനിക്കങ്ങനെ സമയം കിട്ടുകയാണെങ്കിൽ മൊഴി കാണാൻ ആയിരിക്കും കൂടുതൽ ഇഷ്ടം, രാധാമോഹൻ എന്ന ജീനിയസിന്റെ മനസിൽ മൊട്ടിട്ട ഒരു മോഡേൺ ക്ലാസിക് ചിത്രമാണ് മൊഴി, ഒരു സംസാരശേഷിയില്ലാത്ത ഒരു പെൺകുട്ടി അവളെ ഇഷ്ടപ്പെടുന്നത് ഒരു മ്യൂസിഷ്യൻ, ആറ് കഥാപാത്രമാണ് ആ സിനിമയിലുള്ളത്, സാധാരണ ഒരു മ്യൂസിഷ്യന്റെ ലോകം സംസാരം, ശരിക്കും ആ പെൺകുട്ടിയെ ഇഷ്ടപെടുന്ന ഒരു രീതി വേറെലെവലാണ് പൃഥ്വിരാജ് പറയുന്നു












