ബിജു മേനോന്റെ ‘അവറാച്ചൻ ആന്റ് സൺസ്’; ചിരിയും ഇമോഷനും നിറച്ച് തിയേറ്ററുകളിൽ, കയ്യടിച്ച് പ്രേക്ഷകർ

ബിജു മേനോനെ നായകനാക്കി നവാഗതനായ തമ്പി സംവിധാനം ചെയ്ത ‘അവറാച്ചൻ ആന്റ് സൺസ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ആദ്യാവസാനം ചിരിപ്പിക്കുന്ന രംഗങ്ങൾക്കൊപ്പം മികച്ച ഇമോഷണൽ മുഹൂർത്തങ്ങളും ഉണ്ടെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.

യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ലക്ഷ്യമിടുന്ന ചിത്രമാണ് ‘അവറാച്ചൻ ആന്റ് സൺസ്’ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായങ്ങൾ. ചിത്രത്തിന്റെ തിരക്കഥയ്ക്കും സംഭാഷണങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രത്തിന് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും പ്രകടനത്തിനും പ്രേക്ഷകരുടെ ഭാഗത്തുനിന്ന് അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്. അവറാച്ചൻ എന്ന കഥാപാത്രത്തെ ബിജു മേനോൻ സ്വാഭാവികമായ പ്രകടനത്തിലൂടെ അവതരിപ്പിച്ചപ്പോൾ ഗണപതി, ശ്രീനാഥ് ഭാസി, വിനയ് ഫോർട്ട്, അഖില ഭാർഗവൻ, പാർവതി ബാബു, ജോണി ആന്റണി തുടങ്ങി താരനിരയിലെ ഓരോരുത്തരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിച്ചുവെന്നാണ് പ്രതികരണങ്ങൾ.

ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ബിജു മേനോനൊപ്പം ശ്രദ്ധേയമായ താരനിരയാണ് ചിത്രത്തിലുള്ളത്. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൻ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ജസ്റ്റിൻ സ്റ്റീഫനാണ് സഹനിർമാതാവ്. സന്തോഷ് കൃഷ്ണനും നവീൻ പി. തോമസും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സാണ്. സജിത് പുരുഷനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും സനൽ ദേവ് സംഗീത സംവിധാനവും കൈകാര്യം ചെയ്യുന്നു.

അഖിൽ യശോധരൻ ലൈൻ പ്രൊഡ്യൂസറും അജി കുറ്റിയാനി ആർട്ട് ഡയറക്ടറുമാണ്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യറും മേക്കപ്പ് റഷീദ് അഹമ്മദുമാണ്. ശങ്കരൻ എ.എസ്., കെ.സി. സിദ്ധാർത്ഥൻ എന്നിവർ സൗണ്ട് ഡിസൈനും വിഷ്ണു സുജാതൻ സൗണ്ട് മിക്‌സിങ്ങും നിർവഹിക്കുന്നു.

ഡിക്‌സൺ പൊടുത്താസ് പ്രൊഡക്ഷൻ കൺട്രോളറാണ്. ജിബിൻ ജോൺ ചീഫ് അസോസിയേറ്റ് ഡയറക്ടറും ഓസ്റ്റിൻ എബ്രഹാം ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടറുമാണ്. അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. ബിജിത് ധർമടമാണ് സ്റ്റിൽസ് ഒരുക്കിയത്.

സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റാണ് മാർക്കറ്റിംഗ് നിർവഹിക്കുന്നത്. ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ് ഡിജിറ്റൽ മാർക്കറ്റിംഗും ബ്രിങ് ഫോർത്ത് പരസ്യപ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നു. പ്രോമൈസ് സ്റ്റുഡിയോസാണ് വി.എഫ്.എക്‌സ്. ടെൻ പോയിന്റാണ് പബ്ലിസിറ്റി ഡിസൈൻ. പ്രതീഷ് ശേഖർ പി.ആർ.ഒ. ആയി പ്രവർത്തിക്കുന്നു.