
‘നെയ്മർ’ എന്ന ചിത്രത്തിന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ധൂമകേതു’ മികച്ച പ്രേക്ഷക പ്രതികരണവുമായി രണ്ടാം വാരത്തിലേക്ക്. ‘സൂക്ഷ്മദർശിനി’ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സും എ ആൻഡ് എച്ച്.എസ്. പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമിച്ച ചിത്രമാണ് ‘ധൂമകേതു’. വേറിട്ട പ്രമേയവും ഹാസ്യരംഗങ്ങളുമായി എത്തിയ ചിത്രം തീയേറ്ററുകളിൽ ചിരിയുടെ വിരുന്നൊരുക്കുകയാണ്.
ടൈം ട്രാവൽ പ്രമേയമാക്കിയ ചിത്രത്തിൽ കൗതുകമുണർത്തുന്ന നിരവധി മുഹൂർത്തങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർഥ് ഭരതൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സോണിയും മനുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഭാവന റിലീസാണ് വിതരണച്ചുമതല നിർവഹിക്കുന്നത്.
ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹർഷനാണ്. അങ്കിത് മേനോൻ സംഗീതസംവിധാനം നിർവഹിക്കുന്നു. ഔസേപ്പ് ജോൺ പ്രൊഡക്ഷൻ ഡിസൈനറും രംഗനാഥ് രവി ശബ്ദലേഖനവും നിർവഹിക്കുന്നു. വസ്ത്രാലങ്കാരം മഷർ ഹംസയും ചമയം ആർ.ജി. വയനാടനും കൈകാര്യം ചെയ്യുന്നു.
ആന്റണി തോമസാണ് പ്രൊഡക്ഷൻ കൺട്രോളർ. സംഘട്ടനം സ്റ്റീവൻ കുമാറും കാസ്റ്റിങ് ഡയറക്ഷൻ ബിനോയ് നമ്പാലും നിർവഹിക്കുന്നു. ബോബി സത്യശീലനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ഫിനാൻസ് കൺട്രോളർ ഷൗക്കത്ത് കല്ലൂസ്. സൗണ്ട് മിക്സ് വിഷ്ണു സുജാതൻ നിർവഹിക്കുന്നു.
യെല്ലോടൂത്ത്സാണ് ഡിസൈൻ. സെറീൻ ബാബു സ്റ്റിൽസും വിഷ്ണു തണ്ടാശ്ശേരി, രോഹിത് കെ. സുരേഷ് എന്നിവർ പ്രൊമോ സ്റ്റിൽസും ഒരുക്കുന്നു. നിശാന്ത് എസ്. പിള്ളയും വാസുദേവൻ വി.യുവും അസോസിയേറ്റ് ഡയറക്ടർമാരാണ്. ഡി.ഐ. കളർ പ്ലാനറ്റ് സ്റ്റുഡിയോസും വി.എഫ്.എക്സ്. പിക്റ്റോറിയൽ വി.എഫ്.എക്സും പ്രോലാബ് വി.എഫ്.എക്സും കൈകാര്യം ചെയ്യുന്നു. ആതിര ദിൽജിത്താണ് പി.ആർ.ഒ.












