ബ്ലെസിയുടെ പൃഥ്വിരാജിന്റെയും കരിയറിലെ നാഴികകല്ലായിരിക്കുകയാണ് ആടുജീവിതം. മലയാള സിനിമയ്ക്ക് ഓസ്കാര്‍ എത്തിക്കുന്ന സിനിമ എന്നൊക്കെയാണ് ചിത്രത്തിനെ കുറിച്ചുള്ള പ്രതികരണങ്ങള്‍ നിറയുന്നത്. ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും 16 വര്‍ഷത്തെ പരിശ്രമ ഫലമാണ് ആടുജീവിതം. ചിത്രം തിയറ്ററുകളിലെത്തുന്നതിന് മുമ്പ് തന്നെ വലിയ ആശംസകളാണ് ലഭിച്ചത്. പൃഥ്വിരാജിനും ആടുജീവിതം ടീമിനും ആശംസയുമായി അമ്മ മല്ലിക സുകുമാരനും ഭാര്യ സുപ്രിയയും താരലോകവും എത്തിയിരുന്നു.
ആടുജീവിതം സിനിമയെ കുറിച്ച് ചിത്രത്തിലെ ഹക്കീമിനെ അവതരിപ്പിച്ച ഗോകുല്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ബ്ലെസിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് കെ.ആര് ഗോകുല്‍ ആടുജീവിതത്തെ കുറിച്ച് പറയുന്നത്.
മനസ്സില്‍ അലയടിക്കുന്ന വികാരങ്ങളെ കുറിച്ച് ജിജ്ഞാസ ഉണ്ടെന്നും ജീവിതത്തിലെ സന്തോഷത്തിന് കാരണക്കാരനായ ഗുരുനാഥന്റെ ജീവിതത്തിലെ സുപ്രധാന നിമിഷത്തിന് ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്നും ഗോകുല്‍ കുറിച്ചു.
സിനിമയുടെ പ്രമോഷന് പരിപാടിക്കിടെ പൃഥ്വിരാജ് ഗോകുലിനെ പരിചയപ്പെടുത്തിയതും ഏറെ ശ്രദ്ധേയമായിരുന്നു. ഭക്ഷണം കഴിക്കാതെ ഇരുന്നും വണ്ണം കുറച്ചും മൊത്തത്തില്‍ നജീബായും ഹക്കീമായും പൃഥ്വിയും ഗോകുലും മാറുകയായിരുന്നു. സിനിമയ്ക്ക് വേണ്ടി താന്‍ മാത്രമല്ല, ഹക്കീമാകാന്‍ ഗോകുലും ഭക്ഷണം കഴിക്കാതെയും വിശന്നും വണ്ണം കുറച്ചിട്ടുണ്ടെന്നും പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.
ഗുരുനാഥന്റെ ജീവിതത്തിലെ സുപ്രധാന നിമിഷത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം! ആടുജീവിതത്തിലെ ഹക്കീം പറയുന്നു
ബ്ലെസിയുടെ പൃഥ്വിരാജിന്റെയും കരിയറിലെ നാഴികകല്ലായിരിക്കുകയാണ് ആടുജീവിതം. മലയാള സിനിമയ്ക്ക് ഓസ്കാര്‍ എത്തിക്കുന്ന സിനിമ എന്നൊക്കെയാണ് ചിത്രത്തിനെ കുറിച്ചുള്ള പ്രതികരണങ്ങള്‍ നിറയുന്നത്. ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും 16 വര്‍ഷത്തെ പരിശ്രമ ഫലമാണ് ആടുജീവിതം. ചിത്രം തിയറ്ററുകളിലെത്തുന്നതിന് മുമ്പ്…