തമിഴ്നാട്ടിലെ മഞ്ഞുമ്മൽ ബോയ്സ് തരംഗം അവസാനിക്കുന്നില്ല. മഞ്ഞുമ്മൽ ഗ്യാങ്ങിനെ ഇപ്പോൾ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നത് സാക്ഷാൽ രജനികാന്താണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ വേട്ടൈയന്റെ ചിത്രീകരണത്തിനിടെ വീട്ടിലെത്തിയപ്പോഴാണ് മഞ്ഞുമ്മൽ ടീം അംഗങ്ങളെ ചെന്നൈയിലെ വീട്ടിലേക്ക് അദ്ദേഹം ക്ഷണിച്ചത്.
സംവിധായകൻ ചിദംബരം താരങ്ങളായ ഗണപതി, ചന്തു സലിംകുമാർ, ദീപക് പറമ്പോൽ എന്നിവരുടെ രജനിക്ക് ഒപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നേരത്തെ മഞ്ഞുമ്മൽ ബോയ്സ് ചിത്രം കണ്ടതിന് ശേഷം രജനി അണിയറപ്രവർത്തകരെ അഭിനന്ദിച്ചിരുന്നു. 2006ൽ കൊടെക്കനാലിലെ ഗുണകേവിൽ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലിൽ നിന്നും പോയ യുവാക്കളുടെ യഥാർത്ഥ അനുഭവം ആടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’.
#Rajinikanth – Team #ManjummelBoys ♥️ pic.twitter.com/yo1tAKBKPa
— Happy Sharing By Dks (@Dksview) March 30, 2024
പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിച്ചത്. യുകെയിലെ വിതരണാവകാശം ആർഎഫ്‌ടി ഫിലിംസും കരസ്ഥമാക്കി.











