അടുത്തിടെയാണ് മലയാളത്തിന്റെ പ്രിയ താരം നവ്യാ നായര്‍ തന്റെ സാരികള്‍ വില്‍പ്പനയ്ക്ക് വച്ചത്. ഒരിക്കല്‍ ഉടുത്തതോ അല്ലെങ്കില്‍ ഉപയോഗിച്ചിട്ടോ ഇല്ലാത്ത സാരികളാണ് താരം ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നത്. ആറ് സാരികളായിരുന്നു താരം വില്‍പ്പനയ്ക്ക് വച്ചത്. പിന്നാലെ സാരി വിറ്റ് കിട്ടിയ പണവുമായി ഗാന്ധിഭവനിലെ അമ്മമാരുടെ അടുത്തേക്കാണ് താരം പോയതും വാര്‍ത്തയായിരുന്നു.
സാരികള്‍ വില്‍പ്പനയ്ക്ക് വച്ചതിന് പിന്നാലെ താരത്തിന് നേരെ വിമര്‍ശനം നിറഞ്ഞിരുന്നു. എന്നാല്‍ പിന്നിലെ സദുദ്ദേശം അറിഞ്ഞതോടെ ആരാധകര്‍ താരത്തിന് കൈയ്യടിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു താരവും സാരികള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. നടി പൂര്‍ണിമയാണ് തന്റെ സാരികള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.
നവ്യ വില്‍പ്പനയ്ക്ക് വച്ചത് ഒറ്റത്തവണ ഉടുത്തതും വിലയേറിയ സാരികള്‍ ആയിരുന്നു. എന്നാല്‍ 40 വര്‍ഷം പഴക്കമുള്ള സാരികളാണ് പൂര്‍ണിമ വില്‍ക്കുന്നത്. പൂര്‍ണിമയുടെ വസ്ത്ര ബ്രാന്‍ഡായ ‘പ്രണാ’യിലാണ് സാരികള്‍ വില്‍ക്കുന്നത്. ഓരോ സാരിയ്ക്കും സ്ത്രീകളുടെ പേരും നല്‍കിയിട്ടുണ്ട്. പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിലാണ് സാരികളുടെ വില്‍. ചെത്തി മന്ദാരം, മോഹ മല്ലിക തുടങ്ങിയ പേരുകളിലൊക്കെ മുന്‍പ് പൂര്‍ണിമ സാരികള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്.