
തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. മലയാളത്തിലൂടെ എത്തി തമിഴിലും തെലുങ്കിലുമൊക്കെ തരംഗം തീർത്താണ് നയൻതാര ലേഡി സൂപ്പർ സ്റ്റാറായി മാറിയത്. മലയാള സിനിമകളിലും ഇടയ്ക്കിടെ താരം സാന്നിധ്യം അറിയിക്കാറുണ്ട്. ഇപ്പോഴിതാ നയൻതാര പഴയ ഒരു അഭിമുഖത്തിൽ പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. സിദ്ധിഖ് സംവിധാനം ചെയ്ത ബോഡി ഗാർഡ് കണ്ട് അമ്മ വിളിച്ചുവെന്നും അമ്മ സംസാരിക്കുമ്പോൾ കരഞ്ഞുവെന്നുമാണ് നയൻതാര അഭിമുഖത്തിൽ പറയുന്നത്.
‘ബോഡി ഗാർഡ് കണ്ടിട്ട് അമ്മ വിളിച്ചു. അന്ന് പടം റിലീസ് ആയിട്ട് ആദ്യത്തെ കോൾ അമ്മയുടേതായിരുന്നു. അമ്മ വിളിച്ചിട്ട് പറഞ്ഞു, പടം വളരെ നന്നായിട്ടുണ്ട്, എനിക്കെന്താ പറയേണ്ടത് എന്ന് അറിയില്ല. എനിക്ക് കരച്ചിൽ വരുന്നു. കുറച്ചു കഴിഞ്ഞിട്ട് വിളിക്കാം എന്ന് പറഞ്ഞു. എനിക്കൊന്നും മനസിലായില്ല. എന്തുകൊണ്ടാണ് അമ്മ ഇങ്ങനെ പറയുന്നതെന്ന്’ – നയൻതാര പറഞ്ഞു.

‘അമ്മ ഇങ്ങനെ ഒന്നും ഒരിക്കലും റിയാക്ട് ചെയ്തിട്ടേ ഇല്ല. സാധാരണ ഫോൺ ചെയ്താൽ നന്നായിട്ടുണ്ടെന്ന് പറയും. ഇഷ്ടമായി എന്ന് പറയും. അല്ലെങ്കിൽ ഓക്കെ നന്നായിട്ടുണ്ട്, ഇങ്ങനെ ഒക്കെയാണ് പറയുക. അല്ലാതെ കരയുന്നു, കരച്ചിൽ വരുന്നു എന്നൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. കുറച്ച് കഴിഞ്ഞിട്ട് വിളിക്കാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. അപ്പോഴേ ഞാൻ വിചാരിച്ചു. ഇനി വേറൊന്നും ചിന്തിക്കേണ്ടതില്ല എന്ന്.
അമ്മയ്ക്ക് ഇഷ്ടമായി.
അത്രയും ഇമോഷണൽ ആയി ടച്ച് ചെയ്തില്ലെങ്കിൽ അമ്മ അങ്ങനെ പറയില്ല. അത് എനിക്ക് അത്രയും സന്തോഷമുണ്ടായിരുന്ന ഒരു സംഭവമാണ്. ബോർഡിഗാർഡ് എന്ന സിനിമ എനിക്ക് അത്രയും തന്നിട്ടുണ്ട്. ഞാൻ എന്തുമാത്രം ഹാർഡ് വർക്ക് ചെയ്തിട്ടുണ്ടോ ആ റിസൾട്ട് എനിക്ക് തന്നിട്ടുണ്ട്. ആ സന്തോഷം തന്നെ വേറെയാണ്’ – താരം കൂട്ടിച്ചേർത്തു. ജയകൃഷ്ണന്റെയും അമ്മുവിന്റെ ഹൃദയം തൊടുന്ന പ്രണയത്തിന്റെ കഥയാണ് ബോഡിഗാർഡ് പറയുന്നത്.











