അശ്വത്ഥാമാവായി ബിഗ് ബി!!’കല്‍ക്കി 2898 എഡി’ ടീസര്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അമിതാഭ് ബച്ചന്‍ ചിത്രമാണ് ‘കല്‍ക്കി 2898 എഡി’. ബിഗ് ബി ഗംഭീര മേക്കോവറിലാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അമിതാഭ് ബച്ചന്റെ കഥാപാത്രമാണ് ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നത്. ചിത്രം മെയ് ഒമ്പതിന് തിയേറ്ററിലെത്തുകയാണ്.

മഹാഭാരതത്തിലെ ദ്രോണരുടെ മകനായ അശ്വത്ഥാമാവായാണ് ബച്ചന്‍ ചിത്രത്തിലെത്തുന്നത്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശിവലിംഗത്തെ പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നാണ് ടീസര്‍ തുടങ്ങുന്നത്. 21 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇരുട്ടുമൂടിയ പശ്ചാത്തലത്തില്‍ നിഗൂഢമായ ഗുഹയ്ക്ക് സമീപത്തായി ഇരിക്കുന്ന അശ്വത്ഥാമാവായിട്ടാണ് ബച്ചന്‍ വീഡിയോയിലെത്തുന്നത്.


സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ പ്രഭാസ്, ദീപിക പദുക്കോണ്‍, ദിഷ പടാനി, കമല്‍ ഹാസന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. പ്രഭാസിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രവമാണ് കല്‍ക്കി 288 എഡി. ബച്ചന്റെ വ്യത്യസ്തമായ ഗെറ്റപ്പും ഡീ-ഏജിംഗ് ടെക്‌നോളജി ഉപയോഗിച്ചുള്ള ചെറുപ്പകാലത്തെ വേഷവും ടീസറിന്റെ പ്രധാന ആകര്‍ഷണമാണ്.