
പ്രശസ്ത ഫാഷന്‍ ഡിസൈനറും നടന്‍ കുഞ്ചന്റെ മകളുമായ സ്വാതിയ്ക്ക് പ്രണയസാഫല്യം. താരനിബിഡമായ സദസ്സിന് മുന്നില്‍ സ്വാതിയെ താലി ചാര്‍ത്തി അഭിനന്ദ് സ്വന്തമാക്കി. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ സൂപ്പര്‍ താരങ്ങളെല്ലാം പങ്കെടുത്ത സദസ്സിലായിരുന്നു സ്വാതിയുടെ വിവാഹം. കുഞ്ചന്‍, ശോഭ ദമ്പതികളുടെ ഇളയ മകളാണ് സ്വാതി. അഭിനന്ദ് ബസന്ത് എന്നാണ് വരന്റെ മുഴുവന്‍ പേര്. സ്വാതിയും അഭിനന്ദും പ്രണയത്തിലായിരുന്നു. അധിക കാലം പ്രണയത്തിന് മാത്രമായി ചെലവഴിയ്ക്കാതെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് സ്വാതിയും അഭിനന്ദും പറഞ്ഞു.

കുഞ്ചനുമായി അടുത്ത ബന്ധമുള്ള മമ്മൂട്ടി കുടുംബസമേതമാണ് വിവാഹത്തിനെത്തിയത്. ഭാര്യ സുല്‍ഫത്ത്, മകന്‍ ദുല്‍ഖര്‍, മകള്‍ സുറുമി, അവരുടെ കുടുംബവും എത്തിയിരുന്നു. ശ്രീനിവാസന്‍, ബാലചന്ദ്ര മേനോന്‍, ബിന്ദു പണിക്കര്‍, കുഞ്ചാക്കോ ബോബന്‍, ലാല്‍, ആന്റോ ജോസഫ്, സിദ്ദീഖ്, ജയസൂര്യ, ധര്‍മജന്‍ എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു. അനാരോഗ്യം വകവയ്ക്കാതെ ശ്രീനിവാസന്‍ വിവാഹത്തിന് വന്നതില്‍ ഏറെ സന്തോഷമെന്നും കുഞ്ചന്‍ പറഞ്ഞു.

താരപുത്രി എന്ന ലേബലില്‍ നില്‍ക്കാതെ സ്വന്തമായി തന്നെ പ്രശസ്തിയിലെത്താന്‍ സ്വാതിയ്ക്കായി. നിത അംബാനിയുടെ ഹര്‍ സര്‍ക്കിള്‍, ഫെമിന എന്നിവയില്‍ പ്രവര്‍ത്തിക്കുയായിരുന്നു സ്വാതി.











