
ഉണ്ണി മുകുന്ദൻ നായകനാകുന്ന മാർകോയുടെ ആരാധകർ കാത്തിരുന്ന അപ്ഡേറ്റ് എത്തി. ചിത്രത്തിന്റെ പൂജ മെയ് മൂന്നിനായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുള്ളത്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ ഷരീഫ് മുഹമ്മദ് അബ്ദുൾ ഗദാഫാണ് നിർമ്മിച്ചിട്ടുള്ളത്. സംഗീതം രവി ബസ്രുറും നിർവഹിക്കുന്ന ചിത്രം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

നിലവിൽ ജയ് ഗണേഷ് എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റേതായി തീയറ്ററുകളിലുണ്ട്. രഞ്ജിത്ത് ശങ്കർ തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ച ‘ജയ് ഗണേഷ്’ ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് നിർമ്മിച്ചത്. മഹിമ നമ്പ്യാരാണ് നായിക. ജോമോൾ, ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘മാളികപ്പുറം’ത്തിന് ശേഷം തിയറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദൻ ചിത്രമാണിത്.











