ആസിഫ് അലിയുടെ നായികയായി അനശ്വര രാജന്‍!!

യുവതാരങ്ങളില്‍ ഏറെ ആരാധകരെ സ്വന്തമാക്കിയ നായികയാണ് അനശ്വര. ഉദാഹരണം സുജാതയില്‍ മഞ്ജുവാര്യരുടെ മകളായെത്തിയ അനശ്വരെ അടുത്ത ചിത്രത്തിലൂടെ തന്നെ നായികയായി ഇടംപിടിച്ചു. ഇന്ന് ഏറെ ആരാധകരുള്ള മുന്‍നിരനായികയാണ് അനശ്വര.

ഇപ്പോഴിതാ ആസിഫ് അലിയുടെ നായികയായിട്ടെത്തുകയാണ് അനശ്വര. ആദ്യമായിട്ടാണ് ആസിഫ് അലിയും അനശ്വര രാജനും നായകനും നായികയുമായിട്ടെത്തുന്നത്. ജോഫിന്‍ ടി. ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മേയ് 3ന് എറണാകുളത്ത് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയും ആന്റോ ജോസഫ് ഫിലിം കമ്ബനിയുടെ ബാനറില്‍ ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എണ്‍പതുകളുടെ പശ്ചാത്തലമാണ് ചിത്രത്തിന്റെ പ്രമേയം. അതിഥി വേഷത്തില്‍ മമ്മൂട്ടിയെ എത്തിക്കാന്‍ ആലോച്ചിരുന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ആനന്ദ് ശ്രീബാലയ്ക്കുശേഷം വേണു കുന്നപ്പള്ളിയും ആന്റോ ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ ആണ് ആസിഫിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം.
ചിത്രത്തില്‍ ആസിഫ് അലി പൊലീസ് വേഷത്തിലാണ് എത്തുന്നത്. ബിജു മേനോന്‍, മിയ, അനുശ്രീ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മേയ് 24നാണ് തലവന്‍ റിലീസ് ചെയ്യുന്നത്.