ബോളിവുഡിനെ ഞെട്ടിച്ച പെൺപടയുടെ പടയോട്ടം; തീയറ്ററിലെ വമ്പൻ വിജയത്തിന് ശേഷം ഒടിടിയിലേക്ക്

ആൺ മേൽക്കോയ്മയുള്ള ബോളിവുഡിനെ ഞെട്ടിച്ച് നായികമാരുടെ വമ്പൻ കുതിപ്പാണ് ക്രൂ എന്ന ചിച്രം ബോക്സ്ഓഫീസിൽ കാഴ്ചവെച്ചത്. കരീനയും തബുവും കൃതിയും ഒന്നിച്ച ചിത്രമായ ക്രൂ രാജ്യമാകെ ചർച്ചയായി മാറിയിരുന്നു. ഇപ്പോൾ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. ആഗോള ബോക്സ് ഓഫീസിൽ ചിത്രം 144 കോടിയിലധികം നേടിയെന്നാണ് റിപ്പോർട്ടുകൾ.

മാർച്ച് 29നാണ് ക്രൂ റിലീസ് ചെയ്തത്. കരീന കപൂർ, തബു, കൃതി സനോൺ എന്നിവർ ഏയർ ഹോസ്റ്റസുമാരായാണ് ചിത്രത്തിൽ എത്തിയത്. തങ്ങളുടെ ശമ്പളത്തിന് പുറമേ കൂടുതൽ പണം നേടാൻ അവർ നടത്തുന്ന ശ്രമങ്ങളും അതുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് സിനിമ പറയുന്നത്.
ബാലാജി ടെലിഫിലിംസ്, അനിൽ കപൂർ ഫിലിം ആൻഡ് കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്ക് എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ. രാജേഷ് എ കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിൽജിത് ദോസഞ്ജ്, കപിൽ ശർമ്മ, രാജേഷ് ശർമ്മ, സസ്വത ചാറ്റർജി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.