പറയുന്നത് മലയാളിയുടെ മതേതര മൂല്യങ്ങളും ശക്തമായ രാഷ്ട്രീയവും; ‘മലയാളി ഫ്രം ഇന്ത്യ’ ക്ക് നേരെ ഹേറ്റ് ക്യാമ്പയിൻ

നിവിൻ പോളി നായകനായി എത്തിയ ‘മലയാളി ഫ്രം ഇന്ത്യ’ ക്ക് നേരെ സോഷ്യൽ മീഡിയയിൽ ഹേറ്റ് ക്യാമ്പയിൻ. മലയാളിയുടെ മതേതര മൂല്യങ്ങളും മറ്റും ഉയർത്തിപ്പിടിക്കുന്ന ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയാണ് മലയാളി ഫ്രം ഇന്ത്യ. സംഘപരിവാർ പ്രൊഫൈലുകളിൽ നിന്നാണ് ചിത്രത്തിനെതിരെ സൈബർ ആക്രമണം നടക്കുന്നത്. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്.

സിനിമ മോശമാണ് എന്ന തരത്തിലാണ് പ്രചാരണം അഴിച്ചുവിടുന്നത്. കേരളത്തിലെ ഒരു ​ഗ്രാമത്തിൽ നിന്ന് തുടങ്ങി സംസ്ഥാനവും രാജ്യവും കടന്ന് ആശയങ്ങൾ അവതരിപ്പിക്കുകയാണ് ഡിജോ ചെയ്തിട്ടുള്ളത്. മനുഷ്യസ്നേഹവും മാനവികതയുമാണ് എന്ന ചിന്തയാണ് മലയാളി ഫ്രം ഇന്ത്യ ഉയർത്തിപ്പിടിക്കുന്നത്.

നിവിൻ പോളിയുടെ വമ്പൻ തിരിച്ചുവരവാണ് ചിത്രമെന്നാണ് അഭിപ്രായങ്ങൾ ഉയരുന്നത്. ‘ജനഗണമന’ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്. നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കും. ഛായാഗ്രഹണം സുദീപ് ഇളമൻ.സംഗീതം ജെയ്ക്സ് ബിജോയ്‌. സഹനിർമ്മാതാവ് ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത്‌ സാരംഗ്, ആർട്ട്‌ ഡയറക്ടർ അഖിൽരാജ് ചിറയിൽ.

പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവൻ. വസ്ത്രലങ്കാരം സമീറ സനീഷ്. മേക്കപ്പ് റോണെക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ. പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ സൗണ്ട് ഡിസൈൻ SYNC സിനിമ. ഫൈനൽ മിക്സിങ് രാജകൃഷ്ണൻ എം ആർ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ. ലൈൻ പ്രൊഡക്ഷൻ റഹീം പി എം കെ (ദുബായ്). ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ. ഗ്രാഫിക്സ് ഗോകുൽ വിശ്വം. കൊറിയോഗ്രാഫി വിഷ്ണു ദേവ്. സ്റ്റണ്ട് മാസ്റ്റർ ബില്ലാ ജഗൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ, വിഎഫ്എക്സ് പ്രോമിസ്, മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.