ഒരു സീൻ എടുക്കുമ്പോൾ തന്നെ ജഗതിക്ക് എല്ലാം മനസിലാകും! ആ സിനിമയിൽ എനിക്ക് ജഗതിയെ ലഭിച്ചത് ഭാഗ്യം കൊണ്ട്, രഘുനാഥ് പലേരി 

ഒരു കട്ടിൽ ഒരു മുറി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായുള്ള ഒരു അഭിമുഖത്തിൽ തിരക്കഥകൃത്ത് രഘു നാഥ് പലേരി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്, മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച സിനിമകളിൽ ഒന്നായിരുന്നു ‘മേലെ പറമ്പിൽ ആൺവീട്’, ഇപ്പോൾ ചിത്രത്തിലെ ജഗതിയുടെ അഭിനയത്തെ കുറിച്ചാണ് രഘു നാഥ് പറയുന്നത്. ഈ ഒരു സിനിമയിൽ താൻ ഒരുപാട്‌കോമഡി സീനുകൾ എഴുതിവെച്ചിട്ടുണ്ടായിരുന്നു, അതെല്ലാം പ്രേക്ഷകരിൽ എത്തിക്കേണ്ടത് അതിലെ നടന്മാരുടെ ഉത്തരവാദിത്വമാണ്

എന്നാൽ ജഗതിയുടെ കാര്യത്തിൽ യാതൊരു വിധ ടെൻഷനും തനിക്കില്ലായിരുന്നു, ഒരു സീനിന്റെ ഫൈനൽ ടേക്ക്  എടുക്കുമ്പോൾ  അയാൾ അതെങ്ങനെ പെർഫോ൦ ചെയ്യുമെന്ന് അയാൾക്ക് മാത്രമേ അറിയൂ, ഒരു സീൻ എടുക്കുമ്പോൾ തന്നെ അയാൾക്ക്എല്ലാം  മനസിലാകും, , സ്ക്രിപ്റ്റിൽ ഞാൻ എഴുതിവെച്ച  കോമഡി ഡയലോഗിനെക്കാൾ അയാൾ കൈയിൽ നിന്നും അയാളുടെ കോമഡി സംഭാഷണങ്ങൾ ചെയ്യ്തിരുന്നു

എനിക്ക് ആ സിനിമയിൽ ജഗതിയെ ലഭിച്ചത് വലിയ ഒരു ഭാഗ്യമാണ്, ഒരു സീൻ എടുക്കുമ്പോൾ ജഗതിക്ക് കാര്യം മനസിലാകും അതെങ്ങനെയാണ് പെർഫോ൦ ചെയേണ്ടതെന്ന്, എല്ലാവരും ഒന്നിച്ചുവരുന്ന സീനിൽ ജഗതി ഓരോ റിയാക്ഷനും കൈയിൽ നിന്നും ഇട്ടിട്ടുണ്ടായിരുന്നു, ശരിക്കും ഞങ്ങൾ അത് കണ്ടു അത്ഭുതപെട്ടിരുന്നു രഘുനാഥ് പലേരി പറയുന്നു