
മലയാളത്തിന്റെ എക്കാലത്തെയും പ്രിയ താരമാണ് നടി ഉര്‍വശി. നടി മാത്രമല്ല തിരക്കഥാകൃത്തായും നിര്‍മ്മാതാവായും ഉര്‍വശി മലയാള സിനിമയില്‍ സജീവമാണ്. അടുത്തകാലത്ത് താരം സോഷ്യലിടത്തും സജീവമായിരുന്നു. മക്കളോടൊപ്പമുള്ള ചിത്രങ്ങളെല്ലാം ഉര്‍വശി സോഷ്യലിടത്ത് പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ മകള്‍ കുഞ്ഞാറ്റ എന്നു വിളിക്കുന്ന തേജ ലക്ഷ്മിയ്ക്ക് ഒപ്പമുള്ള താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. സിംഹാസനത്തിലിരിക്കുന്ന അമ്മ ഉര്‍വശിയ്ക്ക് കിരീടം ചൂടിക്കുകയാണ് കുഞ്ഞാറ്റ. എന്ത് ആഘോഷത്തിന്റെ ചിത്രങ്ങളാണെന്ന് വ്യക്തമല്ല. ആരാധകലോകം ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

നടന് മനോജ് കെ. ജയനുമായുള്ള വിവാഹത്തില്‍ ഉര്‍വശിക്കുണ്ടായ മകളാണ് കുഞ്ഞാറ്റ. 2008ല്‍ ഉര്‍വശിയും മനോജ് കെ. ജയനും വേര്‍പിരിഞ്ഞു. 2013ല്‍ ചെന്നൈയിലെ ബില്‍ഡറായ ശിവപ്രസാദിനെ ഉര്‍വശി വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്, ഇഷാന്.
കുഞ്ഞാറ്റ അച്ഛന്റെ കുടുംബത്തിനൊപ്പം വിദേശത്താണ് താമസിക്കുന്നത്. എങ്കിലും അവധിക്കാലത്ത് എല്ലാം താരപുത്രി അമ്മയോടൊപ്പം എത്താറുണ്ട്. മകളോടൊപ്പമുള്ള ചിത്രങ്ങളെല്ലാം ഉര്‍വശി സോഷ്യലിടത്ത് പങ്കുവയ്ക്കാറുണ്ട്.

ഭര്‍ത്താവ് ശിവപ്രസാദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉര്‍വശിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ പൂര്‍ത്തിയായിരുന്നു. എല്‍ ജഗദമ്മ ഏഴാംക്ളാസ്സ് ബി സ്റ്റേറ്റ്ഫസ്റ്റ് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ ജഗദമ്മ എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ഉര്‍വശി എത്തുന്നത്.











