എന്റെ പുണ്യാളാ…ഞങ്ങളെ പുണ്യാളാ..!! ‘കുടുംബസ്ത്രീയും കുഞ്ഞാടും’ലെ ഗാനം പുറത്തിറങ്ങി

ധ്യാന്‍ ശ്രീനിവാസനും അന്നാ രാജനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘കുടുംബസ്ത്രീയും കുഞ്ഞാടും’. മഹേഷ് പി ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രം മെയ് മുപ്പത്തിയൊന്നിന് തിയേറ്ററില്‍ എത്തുകയാണ്.

റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. എന്റെ പുണ്യാള… എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. 24*7 ആണ് ഗാനം പുറത്തിറക്കിയത്. സിജില്‍ കൊടുങ്ങല്ലൂര്‍, മണികണ്ഠന്‍ പെരുമ്പടപ്പ് എന്നിവരാണ് ഗാനം രചിച്ചത്. ശ്രീജു ശ്രീധര്‍, മണികണ്ഠന്‍ പെരുമ്പടപ്പ് എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നത്. എംജി ശ്രീകുമാര്‍, റിമി ടോമി, മണികണ്ഠന്‍ പെരുമ്പടപ്പ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കലാഭവന്‍ ഷാജോണ്‍, ബെന്നി പീറ്റേഴ്‌സ്, ജാഫര്‍ ഇടുക്കി, മണിയന്‍പിള്ള രാജു, സലിംകുമാര്‍, ഗിന്നസ് പക്രു, പാഷാണം ഷാജി, അന്ന രേഷ്മ രാജന്‍, സ്‌നേഹ ബാബു, സ്‌നേഹ ശ്രീകുമാര്‍, കാര്‍ത്തിക് വിഷ്ണു, റിനി, അര്‍ജുന്‍, രാജ സാഹിബ്, ജയകൃഷ്ണന്‍, കോബ്ര രാജേഷ്, മജീദ്, റഷീദ്, സജി സുരേന്ദ്രന്‍, സാംസണ്‍, ഭക്തന്‍, രാജീവ്, വില്‍സണ്‍ തോമസ്, അനാമിക, അംബിക മോഹന്‍, മങ്കാ മഹേഷ്, ബിന്ദു എല്‍സ, സ്മിത സുനില്‍കുമാര്‍, ജോര്‍ജ് കാച്ചപ്പിള്ളി, ബേബി ചേര്‍ത്തല, സരിത രാജീവ്,ഹരീഷ് ഭരണി, ലീല ഒറ്റപ്പാലം, അജിത് കുമാര്‍, മിനി, ഷാജി മാവേലിക്കര എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ഇന്‍ഡി ഫിലിംസിന്റെ ബാനറില്‍ ബെന്നി പീറ്റേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ, സംഭാഷണം- ശ്രീകുമാര്‍ അറക്കല്‍. ഡിഒപി- ലോവല്‍ എസ്. എഡിറ്റര്‍- രാജാ മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപു എസ് കുമാര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഡി മുരളി. ആര്‍ട്ട്- രാധാകൃഷ്ണന്‍ പുത്തന്‍ചിറ. മേക്കപ്പ്- വിജിത്ത്, വസ്ത്രാലങ്കാരം- ഭക്തന്‍ മങ്ങാട്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്- വില്‍സണ്‍ തോമസ്, സജിത്ത് ലാല്‍. ഡബ്ബിങ് ആര്‍ട്ടിസ്റ്റ്- സ്മിത സുനില്‍കുമാര്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.