എന്നും വിവാദങ്ങളുടെ തോഴനാണ് മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന് ഗോപി സുന്ദര്‍. പാട്ടുകളുടെ പേരിനേക്കാള്‍ വ്യക്തിജീവിതം കൊണ്ടാണ് ഗോപി സുന്ദര്‍ എന്നും ഗോസിപ്പുകളില്‍ നിറഞ്ഞുനില്ക്കുന്നത്. പ്രിയയുമായുള്ള വിവാഹവും കുടുംബജീവിതവും അവസാനിപ്പിച്ച് ഗോപി സുന്ദര്‍ ഗായിക അഭയ ഹിരണ്മയിയോടൊപ്പം നീണ്ട നാള് ലിവിങ് റിലേഷനിലായിരുന്നു. പിന്നീടാണ് ഗായിക അമൃത സുരേഷുമൊത്ത് ജീവിതം ആരംഭിച്ച്. ഒന്നാം വിവാഹവാര്‍ഷികത്തിന് പിന്നാലെ ഇരുവരും പിരിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പിന്നാലെ മയോനിയോടൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഗോപി സുന്ദറിന്റെ പുതിയ പങ്കാളിയെന്നും പറഞ്ഞും ഗോസിപ്പുകള്‍ നിറയുന്നുണ്ട്. ബന്ധത്തെ കുറിച്ച് ഇരുവരും വ്യക്തമാക്കിയിട്ടില്ല. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് ‘പെരുമാനി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനും പ്രീമിയറിനും എത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഗ്ലാമറസ് ലുക്കിലാണ് മയോമി എത്തിയിരിക്കുന്നത്. ഇരുവരും ഒന്നിച്ച് ലുലു മാളിലൂടെ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. ബ്ലാക് ആന്‍ഡ് വൈറ്റ് കോംബിനേഷന്‍ വസ്ത്രം അണിഞ്ഞാണ് ഗോപി സുന്ദറും മയോനിയും ചടങ്ങിനെത്തിയത്.
ഗോപി സുന്ദറിനോടുള്ള ഇഷ്ടം വ്യക്തമാക്കി കൊണ്ട് മയോനി അടുത്തിടെ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. ‘ജെം ഓഫ് എ പേഴ്സണ്‍!. കലര്‍പ്പില്ലാത്തയാള്‍. ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാള്. ആ ജീവിതം എന്നെ അദ്ഭുതപ്പെടുത്തുന്നു. ജീവിതം അദ്ദേഹത്തെ പിന്നോട്ടടിക്കുന്നില്ല, യാതൊന്നും അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തുന്നില്ല. അതാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്. സ്വതന്ത്രനായ ആത്മാവാണ് അദ്ദേഹം. ഒരു പക്ഷിയെപ്പോലെ പറന്നുനടന്ന് അദ്ദേഹം ജീവിതയാത്ര തുടരുന്നു. സംഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിക്കുന്നു. ഓരോ നിമിഷവും അദ്ദേഹം സമ്മാനിക്കുന്ന ലളിതമായ മാന്ത്രികതയ്ക്കു നന്ദി’- എന്നായിരുന്നു മയോനി അന്ന് ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്.