‘രംഗനെ ആഘോഷിക്കുന്നതിനേക്കാൾ അമ്പാനെ ആഘോഷിക്കുന്ന നമ്മൾ, ഒരിക്കലും നഞ്ചപ്പയെ മറന്നുകൂടാ… ‘

ഫഹദ് നായകനായി എത്തി ഹിറ്റായ ചിത്രമാണ് ആവേശം. ആഗോളതലത്തിൽ ഫഹദിന്റെ ആവേശം 150 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. അത്തരത്തിലൊരു കഥാപാത്രമാണ് ആവേശത്തിലെ നഞ്ചപ്പ. ഇപ്പോഴിതാ നഞ്ചപ്പയെ കുറിച്ചുള്ള ഒരു കുറിപ്പാണ് വൈറലാകുന്നത്. രംഗനെ ആഘോഷിക്കുന്നതിനേക്കാൾ അമ്പാനെ ആഘോഷിക്കുന്ന നമ്മൾ, ഒരിക്കലും നഞ്ചപ്പയെ മറന്നുകൂടായെന്നാണ് ലോറൻസ് മാത്യു പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്.

കുറിപ്പ് വായിക്കാം.

പടം കണ്ടവർ എല്ലാം അമ്പാന്റെ പുറകെ പോകുമ്പോൾ, അതിൽ നഷ്ടപ്പെട്ടു പോകുന്ന ഒരു മാണിക്യമാണ് നഞ്ചപ്പ. സ്നേഹം കൊണ്ട് കൂടെ നിൽക്കുന്നവർ ആരുമില്ല എന്ന് രംഗൻ കരയുമ്പോൾ, ആ ഷോട്ടിൽ പിന്നിൽ നിന്നും സങ്കടത്തോടെ കരയുന്ന അംബാനെ കാണിക്കുന്നുണ്ട്… അയാളുടെ ആത്മാർത്ഥത രംഗൻ മനസിലാകുന്നില്ല എന്നൊരു വിഷമം അയാൾക്കുണ്ട്.. അതുപോലെ, അയാളുടെ സ്നേഹം രംഗൻ മനസിലാക്കണം എന്നും അത് അതെ അളവിൽ തിരിച്ചു കിട്ടണമെന്ന് അയാൾക്ക് ആഗ്രഹമുണ്ട്..ഇവിടെയാണ്‌ നഞ്ചപ്പ വ്യത്യസ്തൻ ആവുന്നത്… സിനിമ കാണുന്ന പ്രേക്ഷകർ പോലും അയാളുടെ 2 സ്റ്റണ്ട് സീൻ മാത്രമാവും ഓർക്കുക… എന്നാൽ അതിനേക്കാൾ അപ്പുറം ഒരു ആത്മബന്ധം രംഗനുമായി അയാൾക്ക് ഉണ്ട്… കരഞ്ഞോണ്ട് ഇറങ്ങി വന്ന രംഗനെ, അമ്പാൻ ജാക്കറ്റ് ഇടിയിക്കുന്ന സീൻ സോഷ്യൽ മീഡിയയിൽ നിന്നു കത്തുമ്പോൾ, തൊട്ടടുത്ത സീനിൽ, രംഗന്റെ കണ്ണീർ തുടച്ചുകൊടുത്തു അവനെ ചേർത്തു നിർത്തുന്ന നഞ്ചപ്പയെ നമ്മളും രംഗനും മറന്നുപോകുന്നു… അമ്പാൻ ആഗ്രഹിക്കുന്നതുപോലെ, തന്റെ സ്നേഹം രംഗൻ തിരിച്ചറിയണം എന്നുപോലും നഞ്ചപ്പയ്ക്ക് ഇല്ല… രംഗനെ ആഘോഷിക്കുന്നതിനേക്കാൾ അമ്പാനെ ആഘോഷിക്കുന്ന നമ്മൾ, ഒരിക്കലും നഞ്ചപ്പയെ മറന്നുകൂടാ… അയാളുടെ സ്റ്റണ്ട് അല്ല.. അയാളുടെ സ്നേഹവും സൗഹൃദവും കൂടി ആഘോഷിക്കപ്പെടണം…

ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയിൽ ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, റോഷൻ, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീർ താഹിറാണ്. സംഗീതം സുഷിൻ ശ്യാമും.
ആവേശം അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദ് നിർമാണം നിർവഹിക്കുന്നത്. നിർമാണത്തിൽ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികൾ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലെയായ ചിത്രത്തിൽ മേക്കപ്പ്‍മാനായി ആർജി വയനാടനും ഭാഗമാകുമ്പോൾ ഓഡിയോഗ്രഫി വിഷ‍്‍ണു ഗോവിന്ദ്, ആക്ഷൻ ചേതൻ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയർ, ടൈറ്റിൽ ഡിസൈൻ അഭിലാഷ് ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് ശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എആർ അൻസാർ, പിആർഒ എ എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്നേക്ക് പ്ലാന്റ് എന്നിവരുമാണ്.