മാതൃദിനാശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍. അമ്മയോടൊപ്പമുള്ള അപൂര്‍വ ചിത്രമാണ് താരം ആശംസകള്‍ നേര്‍ന്ന് പങ്കുവച്ചത്. മാതൃദിന ആശംസകള്‍ എന്ന പോസ്റ്റിനൊപ്പം കുഞ്ഞുനാളിലെ മോഹന്‍ലാലാണ് അമ്മ ശാന്തകുമാരിയ്ക്കൊപ്പം ചിത്രത്തിലുള്ളത്.
നിരവധിപ്പേരാണ് മോഹന്‍ലാലിനും അമ്മയ്ക്കും ആശംസകള്‍ നേരുന്നത്. മികച്ച മകനും മികച്ച അമ്മയും, മലയാളത്തിന് മഹാനടനെ സമ്മാനിച്ച അമ്മയ്ക്ക് മാതൃദിനാശംസകള്‍ എന്നൊക്കെയാണ് സ്നേഹം അറിയിച്ച് ആരാധകര്‍ പങ്കുവയ്ക്കുന്നത്.
തരുണ്‍ മൂര്‍ത്തി ചിത്രമാണ് മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. എല്‍ 360 എന്നാണ് ചിത്രത്തിന് താത്കാലിക പേര്. മോഹന്‍ലാലും ശോഭനയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. ഒരു സാധാരണക്കാരനായിട്ടാണ് നായകന് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരുന്നു. എല്‍ 360ന് സംഗീതം ഒരുക്കുന്നത് ജേക്ക്സ് ബിജോയിയാണ് നിര്‍വഹിക്കുന്നത്.