മാളികപ്പുറം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തിന്റെ പ്രിയതാരമായി മാറിയയാളാണ് ബാലതാരം ദേവനന്ദ. ചിത്രത്തിന് പിന്നാലെ ദേവനന്ദയും സൈജു കുറുപ്പും വീണ്ടും അച്ഛനും മകളുമായി എത്തുന്ന ചിത്രമാണ് ഗു. ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഹൊറര്‍ ഫാന്റസി ചിത്രമാണ് ഗു. ഗു 17ന് തിയറ്ററുകളിലെത്തുകയാണ്.
ഗുവിലൂടെ ദേവനന്ദ ഗായികയായും അരങ്ങേറ്റം കുറിയ്ക്കുകയാണ്. ചിത്രത്തിലെ ജോനഥന്‍ ബ്രൂസ് സംഗീതം നല്കിയ പാട്ടുകളിലൊന്നാണ് ദേവനന്ദ പാടിയിരിക്കുന്നത്.
ചിത്രത്തില്‍ മിന്ന എന്ന കഥാപാത്രമായിട്ടാണ് ദേവനന്ദ എത്തുന്നത്. അവധിക്കാലം ആഘോഷമാക്കാന്‍ മലബാറിലെ ഉള്‍നാടന്‍ ഗ്രാമത്തിലെത്തിയ കുട്ടികള്‍ക്ക് നേരിടേണ്ടി വന്ന ഭയാനകമായ അനുഭവങ്ങളാണ് ഗു പറയുന്നത്. നവാഗതനായ മനു രാധാകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈജു കുറുപ്പ്, അശ്വതി മനോഹരന്, നിരഞ്ജ് മണിയന്‍പിള്ള രാജു, മണിയന്‍പിള്ള രാജു, രമേഷ് പിഷാരടി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്.