
മലയാള സിനിമയിൽ ആൾ ഇൻ ഓൾ എന്ന് പറയാവുന്ന ഒരു നടനാണ് പൃഥ്വിരാജ് സുകുമാരൻ, എന്നാൽ താൻ ഇതുവരെയും സിനിമ മേഖലയിൽ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതായി തോന്നിയിട്ടില്ല, എന്ന് തുറന്നു പറയുകയാണ് തന്റെ പുതിയ ചിത്രമായ ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായ ഒരു അഭിമുഖത്തിൽ. ഇപ്പോൾ താൻ ഈ ചത്രത്തിന്റെ പ്രമോഷൻ മാത്രമാണ് ചെയ്യുന്നത്, ഇത് കഴിഞ്ഞു താൻ സംവിധാനം ചെയ്യുന്ന എമ്പുരാന്റെ വർക്കിങ് പോകണമെന്നാണ് നടൻ പറയുന്നത്

ഞാൻ ഓരോ സമയത്തും അതായത് വർക്കുകൾ മാത്രമാണ് ചെയ്യുന്നത് എന്നാൽ എനിക്കിതുവരെയും ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു എന്നുള്ളത് ഒരിക്കലും തോന്നിയിട്ടില്ല. ചലപ്പോൾ അതെന്റെ കഴിവോ, കഴിവുകേടോ ആകാം. ഇപ്പോൾ ഞാൻ ഈ സിനിമയുടെ പ്രൊമോഷൻ മാത്രമാണ് ചെയ്യുന്നത്, ഇത് അതിന്റെതായ വാർക്കാണ് ചെയ്യുന്നത്,

ഇനിയും ഇത് കഴിയുമ്പോൾ ഞാൻ സംവിധാനം ചെയ്യുന്ന എമ്പുരാന്റെ വർക്കിങ്ങിലേക്ക് പോകണം, അത് ആ സമയത്തുള്ള വർക്കാണ്. അതുകൊണ്ടു ഞാൻ ഒരുമിച്ചു ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതുപോലെ തോന്നുന്നില്ല , പിന്നെ പുറത്തുള്ള ആളുകൾ വിചാരിക്കുന്നത് ഞാൻ ഓടിനടന്നു മൊത്തം വർക്ക് ചെയ്യുകയെന്നാണ് പൃഥ്വിരാജ് പറയുന്നത്, കൂടാതെ തന്റെ അമ്മ മല്ലിക സുകുമാരനെ ഗുരുവായൂർ അമ്പലനടയിൽ എന്ന ഈ ചിത്രം വളരെ ഇഷ്ടമാണെന്നും പറയുന്നു , കാരണം കാണുമ്പൊൾ ഒരുപാട് സന്തോഷം തരുന്ന ഒരു ചിത്രമാണിത് നടൻ പറയുന്നു












