
2023 ലെ മികച്ച സിനിമക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയിരിക്കു കയാണ് സുരേഷ് ഗോപി ബിജുമേനോൻ എന്നിവർ അഭിനയിച്ച ഗരുഡൻ, ചിത്രത്തിലെ മികച്ച അഭിനയത്തിന് നടൻ ബിജുമേനോനും ഈ അവാർഡിന് അര്ഹനായിരിക്കുകയാണ്, ചിത്രം ഇപ്പോൾ ഇരട്ടി മധുര നേടിയ സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. അരുൺ വർമ്മ സംവിധാനം ചെയ്യ്തു മിഥുൻ മാനുവൽ തിരകഥ എഴുതിയ ചിത്രമാണ് ഗരുഡൻ

പത്രം എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപിയും, ബിജുമേനോനും ഒന്നിച്ച ഒരു സിനിമ ആയിരുന്നു ഗരുഡൻ, 2023 നവംബർ 3 ന് ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്യ്തത്, ചിത്രം തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറിയിരുന്നു, കേരള സംസ്ഥാന അവാർഡ് കഴിഞ്ഞതിനു ശേഷം ജൂറി കണ്ട് നിർണയിക്കുന്ന ഒരു ചലച്ചിത്ര പുരസ്കാരമാണിത് ഫിലിം ക്രിട്ടിക്സ് അവാർഡ്

ഈ ചിത്രത്തിൽ സുരേഷ് ഗോപി, ബിജുമേനോനും എന്നിവർക്കൊപ്പം അഭിരാമി, സിദ്ധിഖ്, ജഗദീഷ്, ദിവ്യ പിള്ള, ദിലീഷ് പോത്തൻ, ബാലാജി ശർമ്മ, മേജർ രവി, സന്തോഷ് കീഴാറ്റൂർ, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മാളവിക, ചൈതന്യ പ്രകാശ് എന്നിവരാണ് അഭിനയിച്ചത്












