
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരദമ്പതികളാണ് സൈഫ് അലിഖാനും, കരീന കപൂറും, ഇപ്പോൾ ഇരുവരും വേർപിരിഞ്ഞോ എന്നുള്ള സംശയമാണ് ആരാധർക്കുള്ളത് കാരണം, ഇരുവരും പ്രണയിച്ചിരിക്കുന്ന സമയത്തു കരീനയുടെ പേര് ടാറ്റൂ ചെയ്യ്തിരുന്നു സേഫ് അലിഖാന്, തന്റെ ഇടത്തെ കൈയിൽ ആയിരുന്നു ഈ ടാറ്റൂ നടൻ ചെയ്യ്തിരുന്നത്. എന്നാൽ അടുത്തിടക്ക് ആ ടാറ്റൂ നടന്റെ കൈയിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു, അടുത്തിട് നടനെ എയർപോർട്ടിൽ കണ്ടപ്പോൾ കരീനയുടെ പേരുള്ള ടാറ്റൂ ഇല്ല പകരം മറ്റൊരു പുതിയ ഡിസൈൻ ആണ് പച്ചകുത്തിയിരിക്കുന്നത്

ഈ ഒരു കാര്യം ആരാധകരുടെ സ്രെദ്ധയിൽ പെടുകയും, ഇരുവരും വേർപിരിഞ്ഞോ എന്നുള്ള സംശയവും ഉടലെടുക്കുകയും ചെയ്യ്തു, എന്നാൽ ചിലർ പറയുന്നത് കരീനയുടെ പേര് മായിച്ചതല്ല എന്നും അത് നടന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ളതാണെന്നും പറയുന്നുണ്ട്. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്, 2012 ൽ ആയിരുന്നു നടിനടന്മാരുടെ വിവാഹം

തൈമൂര്‍ അലി ഖാന്, ജേഹ് അലി ഖാന് എന്നിങ്ങനെയാണ് ഇരുവരുടെയും മക്കളുടെ പേരുകള്‍. വിവാഹ ശേഷവും കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ടു പോയ നടിയാണ് കരീന കപൂര്‍, സിനിമയിൽ സജീവമാണ് ഇരുവരും












