
മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ താരങ്ങളാണ് നടന്‍ ടിജി രവിയും മകന്‍ ശ്രീജിത്ത് രവിയും. അച്ഛനും മകനും ഒന്നിച്ചെത്തുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. വടു എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയില്‍ ആരംഭിയ്ക്കും.

ശ്രീജിത്ത് പൊയില്‍ക്കാവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രധാന കഥാപാത്രങ്ങളായിട്ടാണ് ടിജി രവിയും ശ്രീജിത്തും ചിത്രത്തിലെത്തുന്നത്. അച്ഛന്റെയും മകന്റെയും സ്നേഹബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിലും ഇരുവരും അച്ഛനും മകനുമായിട്ടാണ് എത്തുന്നത്. വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെയും നീലാംബരി പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്‍, മുരളി നീലാംബരി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ടി.ജി. രവിയുടെയും ശ്രീജിത്തിന്റെയും കരിയറിലെ മികച്ച കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. തൃശ്ശൂരും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പതിമൂന്നാമത്തെ ചിത്രമാണ് ‘വടു’. പി.ആര്‍.ഒ. – എ.എസ്. ദിനേശ്.











