ജീത്തു ജോസഫ്, ഫഹദ് ഫാസിൽ കൂട്ടുകെട്ടിലെ പുതിയ ചിത്രത്തിന് തുടക്കം! തിരകഥ ശാന്തി മായാദേവി 

മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധയകൻ ആണ് ജീത്തു ജോസഫ്, ഇപ്പോൾ സംവിധായകന്റെ നേതൃത്വത്തിൽ ഒരു പുതിയ സിനിമ ഉടലെടുക്കുകയാണ്, ചിത്രത്തിൽ നായകൻ ആയി എത്തുന്നത് പ്രേഷക പ്രിയങ്കരനനായ ഫഹദ് ഫാസിൽ, ഇതുവരെയും നാമകരണം ചെയ്യ്ത ഈ സിനിമയുടെ തിരകഥ നിർവഹിക്കുന്നത് ഇ ഫോർ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ശാന്തി മായാദേവി, ഈ വിവരം സംവിധായകൻ ജീത്തു ജോസഫ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്

സംവിധായകൻ ഇ വിവരം പങ്കുവെച്ചതോടെ ആരാധകരെല്ലാം ഇപ്പോൾ ആവേശത്തോടെയാണ് അതുപോലെ ഈ ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ ക്രൈം ത്രില്ലർ ആയിരിക്കുമോ, കോർട്ട് റൂം ഡ്രാമയായിരിക്കുമോ എന്നെല്ലാം ആരാധകർ ചർച്ച തുടങ്ങി കഴിഞ്ഞു.

എന്നാൽ ഈ വിവരങ്ങൾ അല്ലാതെ മറ്റുള്ള വിവരങ്ങൾ സംവിധായകൻ പങ്കുവെച്ചിട്ടില്ല, എന്നാൽ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ അധികം വൈകാതെ തന്നെ പിന്നാലെ അറിയിക്കും എന്നാണ് റിപോർട്ടുകൾ, ഫഹദ് ഫാസിലിന്റെ ആവേശം എന്ന ചിത്രം തീയറ്ററുകളിൽ പ്രേഷകരുടെ ആവേശം തന്നെയാണ് ഉയർത്തിയിരിക്കുന്നത്.