ബിഗ് ബോസിന് മുമ്പും ശേഷവും…ആവേശം റീലുമായി സിബിനും പൂജയും!!

ജീത്തു മാധവന്‍ ഫഹദ് ഫാസിലിനെ നായകനാക്കിയൊരുക്കിയ ചിത്രം ആവേശം വലിയ ഹിറ്റായിരിക്കുകയാണ്. ചിത്രം ഇതിനോടകം തന്നെ 150 കോടി കലക്ഷന്‍ നേടിക്കഴിഞ്ഞു. ചിത്രത്തിലെ രംഗണ്ണന്‍ എന്ന ഫഹദിന്റെ കഥാപാത്രം ചെയ്യുന്ന റീല്‍ വൈറലായിരുന്നു. വലിയ തരംഗമായിരുന്നു രംഗണ്ണന്റെ റീല്‍. നിരവധി പേരാണ് റീല്‍ അനുകരിച്ചെത്തിയത്.

ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ മത്സരാര്‍ഥികളായിരുന്ന സിബിനും പൂജ കൃഷ്ണയും ആവേശം റീല്‍ അനുകരിച്ചെത്തിയിരിക്കുകയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായെത്തിയ മത്സരാര്‍ഥികളായിരുന്നു സിബിനും പൂജയും. ഇരുവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അധികനാള്‍ തുടരാനായില്ല.

ബിഗ് ബോസിന് മുമ്പും ശേഷവും എന്നു പറഞ്ഞാണ് താരങ്ങള്‍ വീഡിയോ പങ്കുവച്ചത്.
ബിഗ് ബോസില്‍ എത്തുന്നതിനു മുമ്പുള്ള സന്തോഷകരമായ അവസ്ഥയും ഷോയില്‍ എത്തിയ ശേഷമുള്ള ഭ്രാന്തമായ അവസ്ഥയുമാണ് റീലില്‍ കാണിക്കുന്നത്.

ആവേശം സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.